അഞ്ജലി എഴുതിയ ആ കുറിപ്പ് മാറോട് ചേർത്ത് അവൻ പിന്നെയും പൊട്ടി കരഞ്ഞു. കരഞ്ഞ് കരഞ്ഞ് ഷീണം കാരണം രാഹുൽ പതിയെ മയങ്ങി. അങ്ങനെ രാത്രി രാഹുൽ എണീറ്റു അവൻ പെട്ടെന്ന് തന്നെ അവന്റെ ഫോൺ എടുത്ത് അഞ്ജലിയുടെയും ഋഷിയുടെയും ഫോണിൽ മാറി മാറി വിളിച്ചു പക്ഷേ രണ്ട് ഫോണും സ്വിച്ച് ഓഫ് ആണ്. അവരെ ബന്ധപ്പെടാൻ ഉള്ള അവസാന വഴിയും അടഞ്ഞത് രാഹുലിന്റെ നിരാശ പിന്നെയും കൂട്ടി
അങ്ങനെ മാസങ്ങൾ കടന്ന് പതിയെ പതിയെ അവന്റെ വിഷമങ്ങൾ കുറഞ്ഞു പക്ഷേ അഞ്ജലിയെ മറക്കാൻ അവനു സാധിച്ചില്ല
(മാസങ്ങൾക്ക് ശേഷം ഒരു ബാംഗ്ലൂർ കഴ്ച)
അങ്ങനെ പതിവ് പോലെ അഞ്ജലി ഇന്നും ജോലി തിരക്കിൽ ആയിരുന്നു. ഇന്നും ഒരുപാട് കസ്റ്റമേഴ്സ് കടയിൽ വന്നിട്ടുണ്ട് അഞ്ജലി അവരുടെ ആവിശ്യനുസരണം വസ്ത്രങ്ങൾ എടുത്തു കാട്ടി. ആ തിരക്കിനിടയിൽ ദൂരെ നിന്ന് ഒരാൾ വരുന്നതായി അവൾ ശ്രദ്ധിച്ചു പക്ഷെ തിരക്ക് കാരണം അവൾ അവളുടെ ജോലിയിൽ തന്നെ മുഴുകി. വന്നാ കസ്റ്റമേഴ്സ് അവർക്ക് ഇഷ്ടപ്പെട്ടാ വസ്ത്രം എടുത്തു കാട്ടി അഞ്ജലി അത് പാക്ക് ചെയ്യത് കസ്റ്റമറിന് കൊടുത്തു എന്നിട്ട് അവർ ബാക്കി ഉള്ള വസ്ത്രം അവൾ പഴത് പോലെ പാക്ക് ചെയ്യുകയായിരുന്നു. ഈ സമയം ദൂരെ നിന്ന് കണ്ടാ ആ അഞ്ജലിയുടെ അടുത്ത് എത്തിയിരുന്നു. അഞ്ജലി മുഖം ഉയർത്താതെ ചോദിച്ചു
അഞ്ജലി -സാറിനു എന്താ വേണ്ടേ
മറുപടി ലഭിക്കാത്തപ്പോൾ അവൾ മുഖം ഉയർത്തി നോക്കി മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അഞ്ജലി ഞെട്ടി അവൾ ഇടറിയ ശബ്ദത്തോടെ പറഞ്ഞു
അഞ്ജലി -രാഹുൽ…
രാഹുൽ സന്തോഷത്തോടെ അവളെ വിളിച്ചു
രാഹുൽ -അഞ്ചു
രണ്ട് പേരും വികാര നിർഭരരായി. അവരുടെ കണ്ണിൽ നിന്ന് സന്തോഷത്തിന്റെ അനന്ദശ്രു വരാൻ തുടങ്ങി
അഞ്ജലി -എത്ര നാൾ ആയി കണ്ടിട്ട്
രാഹുൽ -എനിക്ക് ഒന്ന് സംസാരിക്കണം
അഞ്ജലി -എന്റെ ഡ്യൂട്ടി 4 മണിക്ക് തീരോളു