രാഹുൽ -അവർക്ക് ചിലപ്പോൾ ഇഷ്ട കുറവ് ഉണ്ടായേക്കും പക്ഷേ നിന്നെ വെറുക്കാൻ അവർക്ക് സാധിക്കില്ല
അഞ്ജലി -മ്മ്
രാഹുൽ -അഞ്ജലി നാളെ ജോലിക്ക് പോവണ്ടേ
അഞ്ജലി -ആ 9 മണിക്ക് അവിടെ എത്തണം
രാഹുൽ -നാളെ നമ്മുക്ക് കാണാൻ പറ്റോ
അഞ്ജലി -4 മണി കഴിഞ്ഞട്ട് ഞാൻ ഫ്രീ ആവൂ
രാഹുൽ -ശരി. പിന്നെ നാളെ ഞാൻ കെട്ടിയ താലി മാല ഇട്ട് കൊണ്ട് വേണം വരാൻ
അഞ്ജലി -മ്മ്
അങ്ങനെ ആ ഫോൺ സംഭാഷണം അവിടെ നിലച്ചു. അഞ്ജലിയെ ഇനിയും സ്വന്തമാക്കാം എന്നാ വിശ്വാസം അവന്റെ ഉള്ളിൽ ഉടൽ എടുത്തു
പിറ്റേന്ന് അഞ്ജലിയും രാഹുലും കുറച്ചു ദൂരെ ഉള്ള റെസ്റ്റോറന്റിൽ ആണ് കയറിയത് അത് അഞ്ജലിയുടെ നിർബന്ധം ആയിരുന്നു
രാഹുൽ -അഞ്ജലി എന്തിനാ ഇവിടെ കയറിയെ
അഞ്ജലി -നമ്മള് സ്ഥിരം ഇങ്ങനെ കണ്ടാൽ ജോലി സ്ഥലത്ത് ഉള്ളവർ സംശയം തോന്നും അതാ ഇവിടെ വരാൻ പറഞ്ഞേ
രാഹുൽ -മ്മ്. കഴിക്കാൻ എന്തെങ്കിലും പറഞ്ഞല്ലോ
അഞ്ജലി -ശരി
അങ്ങനെ രാഹുൽ അവർക്ക് കഴിക്കാൻ വേണ്ടത് വെയിറ്ററോട് പറഞ്ഞു എന്നിട്ട് രാഹുൽ അഞ്ജലിയുടെ മുന്നിൽ നിന്ന് സൈഡിലെ കസേരയിൽ വന്ന് ഇരുന്നു
രാഹുൽ -അഞ്ജലി നമ്മുക്ക് ഒരു സെൽഫി എടുത്തല്ലോ
അഞ്ജലി -മ്മ്
രാഹുൽ അവന്റെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ പൊതി എടുത്ത് ടേബിളിൽ വെച്ചു
അഞ്ജലി -ഇതെന്താ
രാഹുൽ -അത് പറയാം ആദ്യം നീ ആ താലി പുറത്തേക്ക് ഇട്
അഞ്ജലി സാരീയുടെ ഇടയിൽ ഒളിപ്പിച്ചാ അവളുടെ താലി മാല പുറത്ത് ഇട്ടു
അഞ്ജലി -ഇനി പാറ ഇതിൽ എന്താ
രാഹുൽ -ഇത് കുറച്ച് സിന്ദൂരം ആണ്
രാഹുൽ ആ പൊതി തുറന്ന് കുറച്ച് സിന്ദൂരം എടുത്ത് അഞ്ജലിയുടെ നെറുകിൽ ചാർത്തി