അങ്ങനെ ആ ദിവസം കടന്ന് പോയി പിറ്റേന്ന് വൈകുന്നേരം അഞ്ജലി രാഹുലിന്റെ അടുത്ത് ചെന്നു
അഞ്ജലി -രാഹുൽ
രാഹുൽ -എന്താ അഞ്ചു
അഞ്ജലി -ഋഷി വിളിച്ചെണ്ടാർന്നു
രാഹുൽ -അണ്ണോ എന്നിട്ട്
അഞ്ജലി -അവന്റെ ക്ലാസ്സ് തീരാറായി എന്നു പറഞ്ഞു
രണ്ട് പേരും ഒരു നിമിഷം മൗനം പാലിച്ചു
രാഹുൽ -മ്മ്. എന്താ അഞ്ചു നമ്മൾ തീരുമാനിക്കേണ്ടത്
അഞ്ജലി -എനിക്ക് അറിയില്ല ഇത്രയും നാളും സംഭാരിച്ച ധൈര്യം എല്ലാം ചോർന്ന് പോയ പോലെ തോന്നുന്നു
രാഹുൽ -എനിക്കും അതേ അവസ്ഥയാ
അഞ്ജലി -മ്മ്
രാഹുൽ -അവൻ വരുമ്പോൾ തന്നെ പറയണ്ടാ നമ്മുക്ക് പതിയെ ഓരോ സൂചന കൊടുത്ത് നോക്കാം
അഞ്ജലി -ഇതിന്റെ പേരിൽ അവൻ എന്നെ വെറുക്കോ
രാഹുൽ -ഏയ്യ് അങ്ങനെ ഒന്നും ഇപ്പോ ചിന്തിക്കണ്ടാ
അഞ്ജലി -അവൻ എന്നെ വെറുക്കുന്നതും നിങ്ങൾ തമ്മിൽ അടി ആവുന്ന് ഒക്കെയാ എന്റെ മനസ്സ് പറയുന്നത്
രാഹുൽ -അങ്ങനെ ഒന്നും ഒരിക്കലും സംഭവിക്കില്ല ആദ്യം അവൻ ഒന്ന് വരട്ടെ
അഞ്ജലി -മ്മ്
രാഹുലിന്റെയും അഞ്ജലിയുടെ മനസ്സിൽ ഭയത്തിന്റെ വിത്തുകൾ നന്നായി മുളച്ചു തുടങ്ങി ഇത് വരെ അവർ വിചാരിച്ചത് അല്ല റിയാലിറ്റി എന്ന് അവർ മനസ്സിലാക്കി
അങ്ങനെ അവർ കുടുംബ ക്ഷേത്രത്തിൽ പോകുന്ന ദിവസം വന്നെത്തി. രാവിലെ തന്നെ അവർ റെഡിയായ് അഞ്ജലി ഒരു സ്വർണ കരയുള്ള സെറ്റ് സാരീ പിന്നെ ഒരു കടും നീല ബ്ലോസും ആണ് അണിഞ്ഞത് അതിൽ അവളെ കാണാൻ അതീവ സുന്ദരിയായിരുന്നു. രാഹുൽ അവളുടെ മേത്ത് നിന്ന് കണ്ണ് എടുക്കാൻ തോന്നിയില്ല. അങ്ങനെ അവർ അമ്പലത്തിലേക്ക് യാത്ര തിരിച്ചു അഞ്ജലിയും രാഹുലും മുന്നിൽ ആയിരുന്നു ഇരുന്നത് രാഹുൽ ശബ്ദം താഴ്ത്തി കൊണ്ട് അഞ്ജലിയോട് പറഞ്ഞു
രാഹുൽ -ഇന്ന് നിന്നെ കാണാൻ നല്ല ഭംഗി ഉണ്ട്
അഞ്ജലി ചെറുതായി ഒന്ന് ചിരിച്ചു
അഞ്ജലി -നിന്റെ നിർത്താതെ ഉള്ള നോട്ടം കണ്ടപ്പോൾ ഞാൻ ഊഹിച്ചു
രാഹുൽ -മ്മ്
അവർ അങ്ങനെ അമ്പലത്തിൽ എത്തി അപ്പുപ്പനും അമ്മുമ്മയും മുന്നിൽ നടന്നു അവർ രണ്ടും പിന്നിൽ നടന്നു