മുംതാസ് ::മോളെ മണി ഏഴ് കഴിഞ്ഞു ………..അവർ ഇപ്പോൾ എത്തും …നീ ആയിട്ട് അവരെ കൂടെ താമസിപ്പിക്കരുത് ……………. ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്നേ ……………
ആനി :’അമ്മ ………………..ദാ വരുന്നു …………..
ഞാൻ ഒരു മാക്‌സിയും എടുത്തിട്ട് പുറത്തേക്കിറങ്ങി ……………നേരെ അടുക്കളയിലേക്ക് പോയി ……………
‘ഞാൻ ചെന്നപ്പോൾ ആമി അടുക്കളത്തിണ്ണയിൽ ഇരിക്കുന്നു …………………
ആമി :ഗുഡ് മോർണിംഗ് ചേച്ചി ……….
ആനി :ഗുഡ് മോർണിംഗ് ……….ആമി ……..
ആമി :പരീക്ഷയല്ലേ …………..ഓൾ ദി ബെസ്റ് ………
ആനി :താങ്ക്യൂ ……….
മുംതാസ് :ഇതുവരെ നീ ഇറങ്ങിയില്ലേ ………………?
ആനി :’അമ്മ സാരി ഉടുത്തു തന്നാൽ അല്ലെ എനിക്ക് ഇറങ്ങാൻ പറ്റു …………………
മുംതാസ് :ബാക്കി എല്ലാം നിനക്ക് ചെയ്തൂടെ ……………!
ആനി :ഞാൻ ചെയ്തു ………………
മുംതാസ് :ഉം ……………നീ പെട്ടന്ന് ബ്രേക്ഫാസ്റ് കഴിക്ക് ………………അവർ ഇപ്പൊ ഇങ്ങെത്തും ……………
ശെരി …………….
ഞാൻ പെട്ടന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു പാത്രം കഴുകി വച്ചതും കാറിന്റെ ഹോൺ കേട്ടു …………..
രാവിലെ………7 15 ആയുള്ളു ,ആയപ്പോഴേക്കും അവർ വീട്ടിൽ എത്തി …………
മുംതാസ് :അവർ എത്തി ……………….ആമി ……….നീ ഈ ദോശ കരിയാതെ നോക്കിക്കേ ……
ആമി :ശെരി ………….
നമ്മൾ മൂന്ന് പേരും അവരെ ക്ഷണിക്കാൻ പുറത്തേക്കിറങ്ങി ………………
മഴ വീണ്ടും ശക്തിയായി പെയ്യാൻ തുടങ്ങിയതോടെ അവർ വീട്ടിലേക്ക് ഓടി കയറി ……
അച്ഛൻ അവരെ ക്ഷണിച്ചു അകത്തുകയറ്റിയതും ക്രിസ്റ്റി അങ്കിളും എത്തി……..
അച്ഛനും ക്രിസ്‌റ്റിഅങ്കിളും രാജൻഅങ്കിളും ഹാളിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും ആന്റി നമ്മളോടൊപ്പം അടുക്കളയിലേക്ക് വന്നു ……………
ആന്റി അടുക്കളയിലെ സ്ലാബിൽ ചാരി നിന്നതും …………..
മുംതാസ് :………….മോളെ …………..ആന്റിക്ക് ഒരു കസേര എടുത്തിട്ട് കൊടുക്ക് ………..
സവിത :അയ്യോ വേണ്ട ………….ഞാൻ ഇവിടെ നിന്നോളാം……………… ഇനി രണ്ടു മണിക്കൂറിൽ കൂടുതൽ കാറിൽ ഇരിക്കേണ്ടതല്ലേ …………..
വലിയ ശബ്ദത്തോടെ ഒരു ഇടി മുഴങ്ങി…………..