ഒരു 12 30 ആയപ്പോഴേക്കും കാളിങ് ബെൽ അടിക്കുന്നു ………..
ആരാ ……….ഈ സമയത് ………………എന്നും ചോദിച്ചു അലക്സ് എഴുനേറ്റുഡോർ തുറക്കാൻ പോയി ,,,,,
മുംതാസ് പേടിച്ചു വിറച്ചു നിൽക്കുകയാണ് ………….ഇനി അച്ചായൻ ഉള്ള കാര്യം അറിയാതെ അങ്കിൾ വന്നതാണോ ………….
അലക്സ് പോയി ഡോർ തുറന്നു …………………
ക്രിസ്റ്റി ……….മഴ നനഞ്ഞു കുളിച്ചു നിൽക്കുന്നു ……………………
അലക്സ് :എന്താ ………..ക്രിസ്റ്റി ………………..എന്തുപറ്റി ……………
ക്രിസ്റ്റി: ഞാൻ രണ്ട് മണിക്കൂർ കൊണ്ട് ചേട്ടനെ വിളിക്കുന്നു ………ഫോൺ കിട്ടുന്നില്ല ………………
എന്താ ക്രിസ്റ്റി പ്രശനം ……………….നീ കാര്യം പറ ……….
ക്രിസ്റ്റി:ചേട്ടാ ………..ആദ്യം പോയി ……..ആ ഫോൺ നേരെ വയ്ക്ക് ………….
ഫോൺ മാറി ഇരിക്കുന്നു ………….
അയാൾ അത് നേരെ എടുത്തു വച്ചു
മുംതാസ് ……..ക്രിസ്റ്റിയുടെ ശബ്ദം കേട്ട് . അങ്ങോട്ട് ചെന്നതും ………….
ക്രിസ്റ്റി:”ചേച്ചി എനിക്കൊരു ഗ്ലാസ് വെള്ളം വേണം ………………
അപ്പോഴേക്കും ഷൈനി അവിടെ എത്തി …………….കൈയിൽ ഒരു ടൗവ്വലും ഉണ്ട് ………
ഷൈനി :എന്താ പ്രശനം …………..
അലക്സ് :അതാണ് ഞാനും ചോദിക്കുന്നത് ………….നീ കാര്യം പറ ക്രിസ്റ്റി ………
ക്രിസ്റ്റി :ചേട്ടാ …………ഒരു ചെറിയ പ്രശനം ഉണ്ട് ………………
അലക്സ് :എന്താ ………….ക്രിസ്റ്റി ………………എന്താ പ്രശ്നം ………….
ക്രിസ്റ്റി : ചേട്ടാ ………….രാജൻ സാർ കുറെ നേരമായി ഇങ്ങോട്ട് വിളിക്കുന്നു ………..കിട്ടാതായപ്പോഴാണ് എന്നെ ഓഫീസിൽ വിളിച്ചു കാര്യം പറഞ്ഞത് . …………..ഇന്ന് രാവിലെ പെയ്ത മഴയിൽ നിങ്ങളുടെ ഗ്രാമത്തിലേക്കുള്ള ഹൈറേഞ്ച് പാതയിലെ ഇടിഞ്ഞിരുന്ന ഭാഗം പകുതിക്കു മുകളിൽ ഇടിഞ്ഞു താഴെ പോയി …………..
അതുവഴിയുള്ള യാത്ര ഒരാഴ്ചത്തേക്ക് നിരോധിച്ചു കൊണ്ടുള്ള ഓർഡർ ഓഫീസിൽ എത്തി …………….ഈ ഓർഡർ നമ്മുടെ ഓഫീസിൽ നിന്നും വാഹന മാർഗം അവിടെ എത്തിയാൽ ………….പിന്നെ ആനിക്കു ഇങ്ങോട്ടു വരാൻ കഴിയില്ല …….
അയ്യോ …………..മുംതാസ് നിലവിളിച്ചു പോയി ……………എന്റെ മോൾ …………….അച്ചായാ ……….
ക്രിസ്റ്റി :. ..ഞാൻ നേരെ ചെന്ന് .നമ്മുടെ ഓഫീസറോട് കാര്യം പറഞ്ഞതും ഓർഡർ ഉടൻ അവിടെ എത്തിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്…………… എന്നിരുന്നാലും നമ്മൾക്ക് വേണ്ടി അദ്ദേഹം ഒന്നര വരെ ഈ ഓർഡർ ഹോൾഡ് ചെയാം എന്ന് ഉറപ്പു തന്നിട്ടുണ്ട് ………….
അലക്സ് ഇതെല്ലാം കേട്ട് എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചിരുന്നു പോയി …………..
ക്രിസ്റ്റി :ചേട്ടാ ……….ഇങ്ങനെ തളർന്നിരിക്കേണ്ട സമയമല്ല …………………………….ആദ്യം കോളേജിലേക്ക് വിളിക്ക് …………….എക്സാം മാറ്റി വച്ചിട്ടുണ്ടോ എന്ന് ചോദിക്ക് ……