പളുങ്കു 8 [MACHU008]

Posted by

ഞാൻ നേരെ ഓഫീസിലേക്ക് പോയി ടീച്ചറുടെ അനുവാദത്തോടെ വീട്ടിലും അങ്കിളിനെയും വിളിച് ഇക്കാര്യം അറിയിച്ചു ………….
അഞ്ചരയോടെ എക്സാം കഴിഞ്ഞു ………………..
അവർ എന്നെയും നോക്കി വെയ്റ്റിംഗ് ഏരിയയിൽ നിക്കുകയായിരിക്കും
ശക്തമായ മഴയും മൂടൽ മഞ്ഞും കാരണം ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ആയി ……………
എന്റെ എക്സാം ഹാളിൽ നിന്നും ഗ്രൗണ്ട് മുറിച്ചു കടന്നാൽ വെയ്റ്റിംഗ് ഏരിയ ആകും പക്ഷെ ഈ മഴയത് കുട ഉണ്ടെങ്കിലും സെറ്റ് സാരിയിൽ മുഴുവൻ ചെളി തെറിച്ചു നാശമാകും ……………
കൂട്ടുകാരി :ആനി ………..ഈ മഴയത് ഒതുങ്ങി നിന്നിട്ട് കാര്യമില്ല ……….വാ പോകാം ……..നിന്റെയിൽ കുട ഉണ്ടല്ലോ ………….
ആനി :കുട ഉണ്ട് പക്ഷെ എന്റെ സെറ്റ് സാരി ………….
ഞാൻ അവളെയും നിർബന്ധിച്ചു കോളേജ് ബിൽഡിംഗ് ചുറ്റി വെയ്റ്റിംഗ് ഏരിയയിൽ എത്തി
അവളുടെയും അച്ഛൻ അവിടെ ഉണ്ടായിരുന്നു ………..അവൾ സാരി കുറച്ചു പൊക്കി മടിയിൽ കുത്തിയശേഷം എനോട് യാത്ര പറഞ് മഴയിൽ കുടയും പിടിച്ചു നടന്നകന്നു ……..
.അങ്കിൾ എന്റെ അടുത്ത് കാർ കൊണ്ട് വന്ന് നിർത്തിയതും ആന്റി ബാക്കിലത്തെ ഡോർ തുറന്നു തന്നു .
ഞാൻ അകത്തു കയറി ഡോർ അടച്ചതും വണ്ടി മുന്നോട്ട് നീങ്ങി ……………………………
ആന്റ്റി :മോളെ ……………പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു …………
ആനി :എളുപ്പമായിരുന്നു ……………….
ആന്റ്റി :കോസ്റ്റിയൻ പേപ്പർ ഇങ്ങു തന്നെ …………..
ഞാൻ ബാഗിൽ നിന്നും കോസ്റ്റിയൻ പേപ്പർ എടുത്തു കൊടുത്തതും ………ആന്റി …… എനിക്ക് ലാബിൽ ചെയ്തപ്പോൾ കിട്ടിയ റീഡിങ്ങുകളും ചോദിച്ചു ……………
ആൻറ്റിക്ക് ഇതിനെ പറ്റി കൃത്യമായ അറിവുണ്ടെന്ന് എനിക്കപ്പോൾ മനസിലായി …..
ഹോസ്പിറ്റൽ ജംഗ്ഷൻ കഴിഞ്ഞതും വണ്ടികൾ നിര നിരയായി കിടക്കുന്നു ……അങ്കിൾ അതിന്റെ പിറകെ കൊണ്ട് പോയി നിർത്തിട്ടു ………………ഗ്ലാസ് താഴ്ത്തി എതിർവശം വന്ന വണ്ടിക്കു കൈ കാണിച് ബ്ലോക്കിന്റെ കാരണം ചോദിച്ചു ……….
ഒരു മരം റോഡിനു കുറുകെ ഒടിഞ്ഞു വീണതാണെന്നും ഫയർ ഫോഴ്സ് വന്നിട്ടുണ്ടെന്നും അറിയിച്ചു
അങ്കിൾ :മോളെ ഇതാ ……….ഫോൺ ……..വീട്ടിലേക്ക് വിളിച്ചു പറയു ………..നമ്മൾ ഇങ്ങനെ ബ്ലോക്കിൽ കിടക്കുകയാണെന്നും…………..താമസിക്കുമെന്നും പറഞ്ഞേക്ക് ……….
ഞാൻ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞതും ………അച്ഛൻ അങ്കിളിനു ഫോൺ കൊടുക്കാൻ പറഞ്ഞു ……….
അച്ഛൻ : സാർ ………
അങ്കിൾ :അലക്സ് ……ഒരു മരം ഒടിഞ്ഞതാ ………….ഇത് വെട്ടിമാറ്റിയാൽ ഉടൻ തിരിക്കും ………….
അലക്സ് :സാർ അവിടെ മഴ എങ്ങനെ ………….?
രാജൻ :ഒന്നും പറയണ്ട ………ഇപ്പോഴേ ഇരുട്ട് വീണു …………….പേമാരി ആണെന്ന് തന്നെ പറയാം ……..
അപ്പോഴേക്കും മുംതാസ് ഫോൺ അലക്സിന്റെ കൈയിൽ നിന്നും പിടിച്ചെടുത്തു ……….
മുംതാസ് :സാർ ഞാൻ മുംതാസാ ……………ചേച്ചിയുടെ കൈയിൽ കൊടുക്കുമോ ….
അങ്കിൾ ഫോൺ . ആന്റിയുടെ കൈയിൽ കൊടുത്തു………

Leave a Reply

Your email address will not be published. Required fields are marked *