പ്രണയമന്താരം 21
Pranayamantharam Part 21 | Author : Pranayathinte Rajakumaran | Previous Part
സൂര്യ പ്രകാശം കണ്ണിലേക്ക് പരന്നപ്പോൾ പുതച്ചു തിരിഞ്ഞു കിടന്നു. ഉറക്കം തെളിഞ്ഞട്ടില്ല നല്ല ക്ഷീണം ഉണ്ട്.. അങ്ങനെ പിന്നെയും ഒന്ന് മയങ്ങി.
കണ്ണാ… കണ്ണാ….. ടാ….
ആ…… കുറച്ചു നേരം കുടി..
ഇല്ല പറ്റില്ല എണിറ്റെ… കണ്ണാ….
എന്താ എന്റെ തുളസികുട്ടി…
കൃഷ്ണ പതിയെ എണിറ്റു..
മുൻപിൽ കണ്ട ആളെ കണ്ടപ്പോൾ കണ്ണു വിടർന്നു…
കുളിച്ചു, ഈറനോടെ തോർത്ത് തലയിൽ ചുറ്റി. കട്ടിയിൽ സീമന്തരേഖ ചുമപ്പിച്ചു, ചെറിയ കറുത്ത പൊട്ടും തൊട്ടു സുന്ദരിയായി അവൾ.. അവന്റെ മാത്രം തുളസി…. ഒരു ചുമന്ന ചുരിദാർ ടോപ്പും, വെള്ള ലെഗ്ഗിൻസും മാണ് വേഷം.
അവന്റെ അടുത്ത് ഇരുന്ന തുളസിയെ കണ്ണു ചിമ്മാതെ നോക്കി നിന്ന് കൃഷ്ണ…..
രണ്ടു പേരുടെയും കണ്ണുകൾ കഥ പറഞ്ഞു.. അവരുടെ സ്നേഹം അത്ര ദൃടമായിരുന്നു…
കൃഷ്ണയുടെ നോട്ടം താങ്ങ വയ്യാതെ അവൾ തല കുനിച്ചു… കവിളുകൾ തുടുത്തു…
എന്തു സുന്ദരിയ എന്റെ പെണ്ണ്….
ആ വാക്കുകൾ കേട്ടു തുളസി ചിരിച്ചു….
ടാ നിന്ന് കൊഞ്ചാതെ.. എണിക്കു ചെക്കാ. നേരം എത്രയായി എന്ന് അറിയുമോ..
അമ്മ പറഞ്ഞു കുടുംബ ക്ഷേത്രത്തിൽ വിളക്ക് വെക്കണം എന്ന്..
എണിക്കു…
ആ…ശെരി
എന്നാ പെട്ടന്ന് ആട്ടെ…
എണീക്കാൻ തുടങ്ങിയ തുളസിയെ കൃഷ്ണ കയ്യിൽ പിടിച്ചു ബെഡിൽ ഇരുത്തി.
എന്താ എന്ന് അവൾ പുരികം ഉയർത്തി ചോദിച്ചു..
അവളുടെ കവിളുകൾ കയ്യിൽ കോരി എടുത്തു നെറുകയിൽ ഉമ്മ നൽകി…
തുളസി കണ്ണുകൾ അടച്ചു തന്റെ പ്രാണന്റെ പ്രണയം ഏറ്റു വാങ്ങി.
താങ്ക്സ്….
എന്തിനാ…. ഇപ്പോൾ താങ്ക്സ് ഒക്കെ പറയണേ…
എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു രാത്രി സമ്മാനിച്ചതിനു…..