ടാ ഞങ്ങൾ എത്തി… നീ എവിടെ ഉണ്ടോ…. ok… ഞാൻ പാർക്കിംങ്ങിൽ ഉണ്ട്.
ഹായ്… മോനെ… അവസാനം നീ വന്നല്ലോ….
കൃഷ്ണയെ കെട്ടിപിടിച്ചു അവർ സ്നേഹം പ്രേകടിപ്പിച്ചു.
ഇതാണ് അല്ലെ ആള്..
തുളസി ചിരിച്ചു..
ആ.. ടാ… ഇതു എന്റെ പുന്നാര ഭാര്യ…. തുളസി കൃഷ്ണ…
തുളസി ഇതു എന്റെ ഫ്രണ്ട് ആനന്ദ്…… ഞങ്ങൾ കോളേജിൽ ഒന്നിച്ചാണ്. എറണാകുളമാണ് അവന്റെ വീട്. അവന്റെയാണ് ഈ റിസോർട്. എവിടെയും വയനാടും ഉണ്ട്.
ഹായ്.. ചേച്ചി..
തുളസി കൃഷ്ണയെ ഒന്നു സൂക്ഷിച്ചു നോക്കി.., കണ്ണുരുട്ടി…
അവനെ നോക്കണ്ട എനിക്ക് എല്ലാം അറിയാം…
തുളസി ചിരിച്ചു..
പിന്നെ യാത്ര ഒക്കെ ഇങ്ങനെ ഉണ്ടായിരുന്നടാ… ഇപ്പോൾ ഇറങ്ങി നീ..
ആ.. കൊഴപ്പം ഇല്ലായിരുന്നടാ… ഞങ്ങൾ 6 മണിയോടെ ഇറങ്ങി.
ഓക്കേ…
ഞാൻ നിങ്ങളെ പ്രതീക്ഷിച്ചു ഇരുന്നതു ആണ്. ഞാൻ ഇപ്പോൾ ഇറങ്ങും. നീ വിളിച്ചു വരുന്നു എന്ന് പറഞ്ഞപ്പോൾ ഇറങ്ങിയത് ആണ്. എവിടെ എല്ലാം ഓക്കെയാണ്. പിന്നെ എവിടെ പോകണ്ടേ സ്ഥലം ഒക്കെ നിനക്ക് ഞാൻ പറഞ്ഞു തന്നത് ഒർമ്മ ഉണ്ടല്ലോ. എന്തെങ്കിലും ഉണ്ടെകിൽ എന്നെ വിളിക്കണം… അല്ലെ ശങ്കർ ചേട്ടനോട് ചോദിച്ചാൽ മതി….
ഒക്കെ…..
ഒകെടാ…..
എന്നാ വാ നിങ്ങളെ ശങ്കരെട്ടനെ എപ്പിച്ചു ഞാൻ ഇറങ്ങും.
വാ..
കൃഷ്ണയും, തുളസിയും അവന്റെ പുറകെ പോയി.
അവർക്കു ശങ്കരെട്ടനെ പരിചയപ്പെടുത്തി ആനന്ദ് യാത്ര തിരിച്ചു
റൂമിൽ കേറി അവൻ ബെഡിലേക്ക് കിടന്നു…
തുളസി റൂം ലോക്ക് ചെയ്തു ബാഗ് ഒതുക്കി വെച്ച് ബെഡിൽ ഇരുന്നു.
ക്ഷീണിച്ചോടാ..
ഹും… ഇത്രയും നേരം വണ്ടി ഒടിച്ചതു അല്ലെ… അതിന്റെ ഒരു ബുദ്ധിമുട്ട് ഉണ്ട്..
എന്നാ ഞാൻ ഒന്നു ഫ്രഷായി വരാട്ടോ..
എണീക്കാൻ പോയ തുളസിയെ കയ്യിൽ പിടിച്ചു വലിച്ചു ബെഡിൽ ഇരുത്തി അവൻ മടിയിൽ കിടന്നു.
അവൾ അവനെ നോക്കി ചിരിച്ചു.. ആ മുടിയിൽ വിരലോടിച്ചു.