അയ്യോ… മറന്നു…
തുളസി പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അമ്മയെ വിളിച്ചു.
ആ അമ്മേ… ആ എത്തി.. ഇപ്പോൾ വന്നതേ ഉള്ളു.. ആ… ഒക്കെയാണ് ശെരി… ആ ശെരിയമ്മേ.. അച്ഛൻ എന്തിയെ.. ആ.. ശെരി..
എന്തു പറഞ്ഞു അമ്മ…
യാത്ര ഒക്കെ ഇങ്ങനെ ഉണ്ടായിരുന്നു.. ഇപ്പോൾ എത്തി…
ഹും.. മരുമോളെ അങ്ങ് പിടിച്ചു എന്നു തോന്നുന്നു..
എന്താടാ എനിക്ക് കൊഴപ്പം…
ഓ ഒന്നും ഇല്ലേ ഞാൻ ചുമ്മാ പറഞ്ഞത് ആണേ…
ഹി.. ഹി… ഹ്ഹി… മാറു കണ്ണാ ഞാൻ ഈ കുന്തം ഒന്നു ഊരി കളയട്ടെ എന്തോ പോലെ ഒന്ന് ഫ്രഷാവട്ടെ…
അവനെ ബെഡിൽ കിടത്തി ബാഗിൽ നിന്നും ഡ്രസ്സ് എടുത്തു ബാത്‌റൂമിൽ കേറി അവൾ.
തിരിച്ചു ഇറങ്ങിയപ്പോൾ അവൻ ഫോൺ നോക്കി ബെഡിൽ ഉണ്ട്.
ഡോർ തുറക്കുന്ന സൗണ്ട് കേട്ട് കൃഷ്ണ നോക്കി..
പിന്നെ ഉച്ചയായില്ലേ നമുക്ക് ഫുഡ് കഴിക്കാം.. പിന്നെ ഒന്ന് കിടക്കണം.വൈകുന്നേരം നമുക്ക് എവിടെ അടുത്ത് ഓക്കെ ഒന്ന് കറങ്ങാം… എന്തു പറയുന്നു എന്റെ തുളസി കൊച്ചു…
എന്തു പറയാൻ.. എനിക്ക് ഡബിൾ ഒക്കെ.
ഊണ് കഴിഞ്ഞു റുമിൽ എത്തി തുളസിയെ കെട്ടിപിടിച്ചു കിടന്നു അവൻ. സംസാരിച്ചു രണ്ടു പേരും ഉറങ്ങിപോയി…
ഉറക്കം തെളിഞ്ഞു കണ്ണു തുറന്നു നോക്കുമ്പോൾ തുളസി കാണുന്നതു തന്റെ മാറിൽ തല ചായ്ച്ചു ഉറങ്ങുന്ന കൃഷ്ണയെ ആണ്.
ഒരു പൂച്ച കുട്ടിയെ പോലെ തന്റെ നെഞ്ചോട് പതുങ്ങി ഉറങ്ങുന്ന അവനെ അവൾ നോക്കിയിരുന്നു. ഒരു ചിരിയോടെ അവന്റെ മുടിയിൽ വിരലോടിച്ചു……
ടേബിൾ ഇരുന്ന ഫോൺ എടുത്തു സമയം നോക്കി..
ദൈവമെ നാലു മണിയായോ…
കണ്ണാ… ടാ… എണിക്കു സമയം കൊറേയായി….
ഹും… അവൻ പിന്നെയും അവളോട് ഒട്ടികിടന്നു..
ടാ ചെക്കാ എണീക്കാൻ..
കണ്ണു തുറന്നു തുളസിയെ അവൻ നോക്കി… എത്ര മണിയായി…..