എന്നിലെ ജീവനെ പൂർണ്ണമാക്കിയതിനു..
എന്റെ പാതിയായതിനു…..
അവൾ നാണത്താൽ തല കുനിച്ചു…
അവൻ, അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി..
വേദന ഒന്നും ഇല്ലല്ലോ…
അവളുടെ കവിളുകളിൽ നാണം ഇരച്ചു കേറി വീണ്ടും ചുവന്നു തുടുത്തു.
കുഴപ്പം ഇല്ലടാ… ചെറിയ നീറ്റൽ ഉണ്ടായിരുന്നു ഇപ്പോൾ കുഴപ്പം ഇല്ലാട്ടോ.. എന്റെ കണ്ണൻ പേടിക്കേണ്ടട്ടോ….
അവന്റെ കവിളിൽ തലോടി അവൾ… ആ നെറ്റിയിൽ ഉമ്മ നൽകി…
അവന്റ കെയറിങ്ങിൽ അവൾക്കു എന്തന്നില്ലാത്ത സന്തോഷം തോന്നി.. തന്റെ വേദനകൾ അവന്റെയും വേദനയായി മാറുമ്പോൾ എന്തോ അവന്റെ പാതിയായതിൽ അഭിമാനം തോന്നി അവൾക്കു…
ആ പുന്നാരിച്ചതു ഒക്കെ മതി… പോയി റെഡിയാവു അമ്പലത്തിൽ പോകണ്ടേ… ചെല്ല്…
അവനെ ഉന്തി പൊക്കി ബാത്‌റൂമിൽ അയച്ചു അവൾ.. പിന്നെ താഴേക്കു പോയി..
കുളിച്ചു റെഡിയായി വന്നപ്പോൾ ഇടാനുള്ള കാവി കൈയിലിയും, ടീ ഷർട്ടും മേശപ്പുറത്തു ഉണ്ടായിരുന്നു.. താഴേക്കു ചെന്നപ്പോൾ അടുക്കളയിൽ ആണ് അമ്മയും, തുളസിയും.
ആ കണ്ണാ മോളെ കുട്ടി വെളക്കു വെച്ചു വാ…
വീടിനോട് ചേർന്ന് ആണ് കുടുംബ ക്ഷേത്രം. തലമുറയായി ആരാദിച്ചു വരുന്ന ദേവി ക്ഷേത്രം. എവിടെ വെച്ചു ആണ് അന്ന് വാർഷിക പൂജയുടെ അവസാന ദിവസം കൃഷ്ണ, തുളസിയെ താലി ചാർത്തിയത്.
ക്ഷേത്രത്തിൽ വിളക്ക് വെച്ചു ഭഗവതിയെ തൊഴുതു പ്രാത്ഥിച്ചു അവർ.
അവിടുന്ന് പതിവ് പോലെ അവന്റെ പ്രിയപ്പെട്ട സ്ഥലത്തു വന്നു
മന്താര പൂക്കൾ വിരിഞ്ഞു നിക്കുന്ന തന്റെ ലച്ചു ഉറങ്ങുന്നടത്തു വന്നു അവർ…
അവിടെ വരുമ്പോൾ അവന്റെ മാറ്റം അവൾ ശ്രെദ്ധിച്ചു. അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു.
അവൻ കണ്ണു ചിമ്മി കാണിച്ചു.
അവിടെ കുറെ നേരം ഇരുന്നു തിരിച്ചു വീട്ടിൽ കേറി.
അവരെ പ്രതീക്ഷിച്ചു കാപ്പി കുടിക്കാൻ തയാറായി മാധവനും, കല്യാണിയമ്മയും അവിടെ ഉണ്ടായിരുന്നു.
മോളെ വിരുന്തിനു പോകണം …. കുറച്ചു ഡ്രസ്സ് ഒക്കെ വാങ്ങാൻ ഉണ്ട്.