തുളസിയുടെ കണ്ണുകൾ അടഞ്ഞു… കൈകൾ അവന്റെ കയ്യിൽ അമർന്നു…
സ്….
അവൻ തുളസിയെ തിരിച്ചു നിർത്തി… കൊച്ചു കുട്ടികളെ പോലെ കെഞ്ചി…
അയ്യേ…. ടാ…. എതു സമയവും ഈ വിചാരെ ഉള്ളു അല്ലെ.. കള്ള കണ്ണൻ…
പ്ലീസ്….
അച്ചോടാ…. അവള് രാവിലെ വിളിച്ചു അങ്ങോട്ട് ചെല്ലാൻ. നമ്മളെ നോക്കി നിക്കുവായിരിക്കും…. പിന്നെ അമ്മ താഴേ ഉണ്ട് അതു മറക്കണ്ട, എതു സമയവും മുറിക്കുള്ളിൽ ഇരുന്നാൽ നാണക്കെടു ആണ് ചെക്കാ…
ഓ പിന്നെ അമ്മയ്ക്ക് ഒന്ന് അറിയില്ലല്ലോ…..
അങ്ങനെ അല്ല കണ്ണാ ഇതിനു നേരവും കാലവും ഒക്കെ ഉണ്ട്… അതോണ്ടാ..
പിന്നെ ഇപ്പോൾ എന്റെ മോൻ ഒന്ന് പറയുന്ന കേക്ക്.. നമക്ക് പോയിട്ട് വന്നിട്ട്…
വന്നിട്ട്… ബാക്കി പറ…
അവൾ ചിരിച്ചു….. അവന്റെ കവിളിൽ തലോടി..
വന്നിട്ട് വയറു നിറച്ചു തന്നേക്കാം പോരെ….
മതി…
എന്നാ നല്ല കുട്ടിയായിട്ടു അവിടെ പോയി ഇരി. ഞാൻ സാരി ഉടുക്കട്ടെ..
അവിടുന്ന് റെഡിയായി അമ്മയോട് യാത്ര പറഞ്ഞു ആതിരയുടെ വീട്ടിൽ വന്നു.
അവർ ചെന്ന് കേറിയപ്പോൾ അവിടെ വാതുക്കലൽ ആതിര ഉണ്ടായിരുന്നു.
ആ കേറിവാ പുതു പെണ്ണെ…
ഒന്ന് പോടീ…. അമ്മ എന്തിയെ….
വാ കൃഷ്ണ….. അമ്മ അകത്തുണ്ടടി..
അകത്തു കേറി സോഫയിൽ ഇരുന്നു രണ്ടു പേരും.. അവരുടെ എതിരെ ആതിരയും ഇരുന്നു…..
അമ്മ അവർ വന്നൂട്ടോ…..
അയ്യോ.. ഒന്ന് പതുക്കെ വിളിയടി…
ഓ.. പിന്നെ..
ആ മക്കൾ വന്നോ… ഞാൻ എത്തിരി തിരക്കായിരുന്നു…
പിന്നെ എന്തുണ്ട് വിശേഷം… മാധവനും, കല്യാണിയും എന്തു പറയുന്നു..
സുഖായി ഇരിക്കുന്നു.. അമ്മ വീട്ടിൽ ഉണ്ട്.. അച്ഛൻ ജോലിക്ക് പോയി..കൃഷ്ണ പറഞ്ഞു
മോളെ ആതിരേ അവർക്കു കുടിക്കാൻ എന്തെങ്കിലും എടുക്കു..
അയ്യോ ഞാൻ അതു മറന്നു…. വാടി അമ്മയും കൃഷ്ണയും സംസാരിച്ചു ഇരിക്കട്ടെ നീ ബാ…