അയ്യോ അപ്പോൾ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യണ്ടേ.
വേണം.
ഏതു ബാഗിൽ ആണ് എപ്പോളെ എടുത്തു വെച്ചേക്കാം അല്ലെ ആ സമയത്ത് എല്ലാത്തിനും സമയം കാണില്ല.
ഹും.. പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ കേക്കുമോ.
അതെന്താ കണ്ണാ അങ്ങനെ ചോദിച്ചേ. വേഷമത്തോടെ അവളുടെ മുഖം താഴ്ന്നു.
അയ്യോ അങ്ങനെ അല്ല, എന്റെ തുളസികുട്ടി എങ്ങോട്ട് നോക്കിയേ…
അവൻ താഴേ ഇറങ്ങി അലമാരിയുടെ അടുത്ത് ചെന്ന് കുറെ കവറുകൾ എടുത്തു വന്നു തുളസിയുടെ അടുത്ത് ഇരുന്നു.
ഇതൊക്കെ ഞാൻ നിനക്കു വാങ്ങിയത് ആണ്
അവൾ കവറുകൾ ഓരോന്നായി തുറന്നു നോക്കി. സ്കിൻ ഫിറ്റ് ജീൻസുകൾ പിന്നെ ലേഡീസ് ടീ ഷർട്ട്, ചെറിയ ടോപ്പുകൾ.
ഇതൊക്കെ കണ്ടു തുളസി ഞെട്ടി..
അയ്യോ ഞാൻ ഇതു ഒന്നും ഇട്ടട്ടില്ല ഇതുവരെ.
അതിനു എന്നാ യാത്ര പോകുമ്പോൾ മാത്രം ഇട്ടാൽ മതി. ആദ്യം ഒന്ന് ഇട്ടു നോക്കി ചേരുങ്കി മാത്രം മതി. അല്ലെ നമുക്ക് മാറ്റിയെക്കാം പൊരെ.
അവന്റെ ആഗ്രഹം കണ്ടിട്ട് ഇല്ലാന്നു പറയാനും പറ്റുന്നില്ല തുളസിക്കു
ശെരി ഇട്ടു നോക്കാം കൊള്ളില്ല എങ്കിൽ ഞാൻ മാറ്റും..
അതു മതീന്നെ
ഇത്ര ദിവസം ഉള്ള ഡ്രസ്സ് കരുതണം, 3 ദിവസത്തെക്കുള്ളതു പോരെ.
മതിയാകും ആവിശ്യം ഉള്ളത് നമുക്ക് വേണേൽ മേടിക്കാം.
യാത്രയ്ക്ക് ആവിശ്യമായ സാധനങ്ങൾ ഒക്കെ ട്രാവലിംഗ് ബാഗിൽ ആക്കി എന്തെങ്കിലും മറന്നോ എന്ന് വീണ്ടും പരിശോധിക്കുകയായിരുന്നു തുളസി.
അയ്യോ തലയിൽ തേക്കുന്ന എണ്ണ മറന്നു..
അതു അവിടെ ചെന്ന് മേടിച്ചാൽ പോരെ.
പോരെടാ എനിക്കു കാച്ചിയ എണ്ണ തേച്ചില്ലങ്കിൽ തലവേദന എടുക്കും. ശീലായി പോയി.
അവിടെ തണുപ്പ് ടൈം ആണോ ഇപ്പോൾ. ആണെങ്കിൽ ജാക്കറ്റ് ഒക്കെ വേണ്ടിവരില്ലേ.
അതു നമുക്ക് പൊന്നവഴി മേടിക്കാം. എന്റെകയ്യിൽ ഒരണ്ണം ഉണ്ട് തനിക്കുള്ളതു നമുക്ക് മേടിക്കാം.