Ok… അപ്പോൾ എല്ലാം എടുത്തു വെച്ചിട്ടുണ്ട്. ഫൈനൽ പരിശോധന കഴിഞ്ഞു തുളസി പറഞ്ഞു.
ആതിര ചേച്ചിയോടു പറഞ്ഞോ പൊന്ന കാര്യം..
ബെഡിൽ ചാരി ഇരുന്ന തന്റെ നെഞ്ചോട് ചാഞ്ഞ തുളസിയോടായി കൃഷ്ണ ചോദിച്ചു.
അയ്യോ അതു മറന്നു പോയി… ഒന്ന് വിളിച്ചു പറഞ്ഞേക്കാം അല്ലെ അതു മതി പെണ്ണിന്.
ഫോണിൽ ആതിരയോട് നാളത്തെ യാത്രയുടെ കാര്യം സന്തോഷത്തോടെ സംസാരിക്കുന്ന തുളസിയെ നോക്കിയിരുന്നു അവൻ.
അവന്റെ നോട്ടം ശ്രെദ്ധിച്ച പോലെ അവൾ പിരികം ഉയർത്തി ചോദ്യ ഭാവത്തിൽ.
അവൻ തോൾ കുലുക്കി ഒന്നുല്ല എന്ന് കാണിച്ചു.
ഫോൺ കട്ട് ചെയ്തു വീണ്ടും അവന്റെ നെഞ്ചോട് ചാഞ്ഞു അവൾ.
കണ്ണാ ഒരു കാര്യം അറിയുമോ
എന്തു പറ്റി
ഞാൻ ഒത്തിരി ആഗ്രഹിച്ചതായിരുന്നു ഇതുപോലെ ഒരു യാത്ര. ഞാൻ ഇങ്ങനെ ഒന്നും എങ്ങും പോയിട്ടില്ലടാ. സ്കൂളിൽ നിന്നും കോളേജിൽ നിന്നും പോകുമ്പോൾ മനപ്പൂർവം ഒഴിഞ്ഞു മാറും അങ്ങനെ ഒരു സാഹചര്യത്തിൽ അല്ലെ ഞാൻ വളർന്നതു. അമ്മ ഒത്തിരി നിർബന്തിക്കുവായിരുന്നു പോവാൻ. ഒന്നാമത് സാമ്പത്തിക പ്രെശ്നം പിന്നെ അമ്മ ഒറ്റയ്ക്ക് ആകുമോ എന്നുള്ള ഭയം കുട്ടികൾ ഒക്കെ യാത്ര കഴിഞ്ഞു വന്നു കഥകൾ പറയുമ്പോൾ ഒരു വിഷമാണ്.
അവൾ അവനിലേക്ക് കൂടുതൽ അടുത്ത് അവനെ മുറുകെ കെട്ടിപിടിച്ചു.
അവൻ അവളുടെ മുടിയിൽ തലോടി. അവൾ കടന്നുവന്ന സാഹചര്യം ഓർത്തു അവനു ചങ്കു പിടഞ്ഞു.
അതൊക്കെ പോട്ടെ എന്റെ തുളസികുട്ടി കഴിഞ്ഞതു ഒക്കെ കഴിഞ്ഞു സാരമില്ല നമുക്ക് ഒത്തിരി കറങ്ങാന്നെ പറ്റുന്നടത്തു ഒക്കെ പോകാം അതു പോരെ.
അത്ര വല്ല്യ ആഗ്രഹങ്ങൾ ഒന്നും ഇല്ല്യാട്ടോ… ഇപ്പോൾ എനിക്ക് സ്വന്തമെന്ന് പറയാൻ ഒത്തിരി പേരുണ്ട്. എല്ലാം തീർന്നു എന്ന് വിചാരിച്ചടുത്തുന്നു ഇപ്പോൾ രണ്ടാമത് ഒരു ജീവിതം….. ഭഗവതി കാത്തു എനിക്ക് നിന്നെ കിട്ടിയില്ലേ അതു മതി…
അവൾ അവനിലേക്ക് കൂടുതൽ ചേർന്ന് ഇരിന്നു കെട്ടിപിടിച്ചു
അയ്യേ സെന്റി അടിക്കല്ലേ ടീച്ചറെ…. അതു ഒട്ടും ചേരില്ല എന്റെ പെണ്ണിന്..