ലക്കി ഡോണർ 6 [Danmee]

Posted by

 ലക്കി ഡോണർ 6 | എ സ്പിൻഓഫ്‌

Lucky Donor Part 6 : Author : Danmee

Previous Part ]


 

പുഴയോരത്ത് തറവാട്. പഴമയുടെ ആഡംബരവും പ്രൗഡിയും നിറഞ്ഞു നിൽക്കുന്ന ആ വലിയ വീട്ടിൽ വർഷങ്ങൾക്ക് ശേഷം ആളും അനക്കവും ഉണ്ടായിരിക്കുക ആണ്‌. വർഷങ്ങൾ ആയി തമ്മിലടിച്ചു കഴിഞ്ഞിരുന്ന കുടുംബാംഗങ്ങൾ  ഇന്ന് ഒത്തുകുടാൻ ഒരു കാരണമുണ്ട്   ഇന്ന്   രാഘവൻ മാഷിന്റെ സപ്തതി ആണ്‌.

പക്ഷെ തന്റെ സപ്തതിക്ക്  കുടുംബങ്ങൾ എല്ലാം  പങ്കെടുക്കാൻ അവരുടെ  എല്ലാ യാത്ര ചിലവുകളും  രാഘവൻ മാഷ് തന്നെ നോക്കേണ്ടി വന്നു.  കേരളത്തിലെ  അറിയപ്പെടുന്ന ഒരു ജോയിന്റ് ഹിന്ദു ഫാമിലി ബിസിനസ്‌ (JHFB) നടത്തിയിരുന്ന തറവാട് ആയിരുന്നു രാഘവൻ മാഷിന്റേത്. പക്ഷെ വർഷങ്ങൾക്ക്  മുൻപ് കുടുംബങ്ങൾ തമ്മിൽ തല്ലാതിരിക്കാൻ രാഘവൻ മാഷിന്റെ അച്ഛൻ  എല്ലാവർക്കും  സ്വത്ത്‌ ഭാഗം വെച്ച് നൽകി.  പക്ഷെ അപ്പോഴും പ്രേശ്നങ്ങൾ തീർന്നില്ല. മത്സര ബുദ്ധിയോടെ അവർ പരസ്പരം പോരടിച്ചു. .

വർഷങ്ങൾക്ക്  ശേഷം  എല്ലാവരും ഒത്തുകുടിയെങ്കിലും അവരാരും  പരസ്പരം നോക്കുക പോലും ചെയ്തില്ല. അവർ  ആ വീടിനുള്ളിൽ തന്നെ  ചെറിയ ഗ്രൂപ്പുകൾ ആയി തിരിഞ്ഞു നിന്നു.

വളരെ വിഷമിച്ചു കൊണ്ടാണ് രാഘവൻ മാഷ് അവരുടെ അടുത്തേക്ക്  വന്നത്. രാഘവൻ മാഷിനെ കണ്ടതും  എല്ലാവരും  അയാളെ  നോക്കി നിന്നു.

” എല്ലാവർക്കും  സുഖം  തന്നെ അല്ലെ.  നിങ്ങളെയൊക്കെ ഒന്ന് കാണണം എന്ന് തോന്നി. അതാ  വിളിപ്പിച്ചത്.  പിന്നെ  ഇന്ന് എന്റെ സപ്തതി ആണ്‌.  ഒരു പക്ഷെ നമ്മൾ എല്ലാം  പഴയത് പോലെ ഇവിടെ ഒത്തൊരുമയോടെ കഴിഞ്ഞിരുന്നെങ്കിൽ. ചിലപ്പോൾ ഞാൻ ആകുമായിരുന്നു  ഇപ്പോഴത്തെ കാരണവർ…. അച്ഛൻ  കുടുംബം  തല്ലി പിരിയണ്ട എന്ന് കരുതിയാണ്  അന്ന് സ്വത്ത്‌ ഭാഗം വെച്ചത്… പക്ഷെ അത്‌  കൊണ്ട്  ഒരു ഫലവും ഉണ്ടായില്ല.. നമ്മളെല്ലാം കൂടുതൽ  അകലുകയാണ് ഉണ്ടായത്.  നിങ്ങളെ എല്ലാം  ഒരുമിച്ചു നിർത്താൻ  ഞാൻ  ഒരുപാട് ശ്രെമിച്ചത് ആണ്……………. നിന്ന് എന്റെ സപ്തതി  ആണ്‌  ഞാൻ  കാരണവർ ആയിരുന്നെങ്കിൽ  അധികാര കയ്മാറ്റം ചെയ്യേണ്ട ദിവസം….. പക്ഷെ എന്റെ കയ്യിൽ  ഒരു അധികാരവും ഇല്ല….. പിന്നെ  ഉള്ളത് ഈ  തറവാടും   കുറച്ച് സ്വത്തുകളും ആണ്….. എന്റെ മരണ ശേഷം  ഇതെല്ലാം  നിങ്ങൾക്ക്  ഉള്ളത് ആണ്‌….എല്ലാവരും  വീണ്ടും  ഒത്തൊരുമയോടെ ഇതെല്ലാം നോക്കി നടത്തുകയാണെങ്കിൽ  സന്തോഷം…. “

Leave a Reply

Your email address will not be published. Required fields are marked *