കുടുംബക്കാർ പലരും പലവഴിക്ക് പിരിഞ്ഞു പോയി. രാഘവൻ മാഷ് മാത്രം അവിടെ ഒറ്റക്ക് ആയി.
കുടുംബയോഗം കഴിഞ്ഞ് ഫ്ലാറ്റിലേക്ക് ഉള്ള യാത്രയിൽ ആണ് നിർമലയും സിതാരമാനും. സിതാരാമൻ വല്ലാതെ ആസ്വസ്ഥൻ ആണ്. ആയൽ ഭ്യര്യയോട് പറഞ്ഞു.
” ശേ… ഇന്ന് വല്യച്ഛൻ സ്വത്തിന്റ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം പറയുമെന്ന് വിചാരിച്ചതാ….. അത് ഇങ്ങനെയും ആയി ”
” നിങ്ങൾ ഒന്ന് സമാദാനപെടു….. സ്വത്ത് ഭാഗം വെക്കാതെ നമ്മൾ എല്ലാവരും കൂടി നടത്തിക്കൊണ്ട് പോകണം എന്നല്ലേ അമ്മാവൻ പറഞ്ഞത്….. പിന്നെ നമ്മൾ എല്ലാം പഴയത് പോലെ കഴിയാൻ വേണ്ടിയല്ലേ കല്യാണ കാര്യം പറഞ്ഞത്. ”
” അതെക്കെ നടക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ……. എന്റെ ചേട്ടമ്മരോട് മത്സരിക്കാൻ വേണ്ടി ഞാൻ ഭാഗം വെച്ചപ്പോൾ കിട്ടിയത് മുഴുവനും ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്‌തു….. പക്ഷെ എല്ലാം പൊളിഞ്ഞു….. ആരും എന്നെ സഹായിക്കാൻ മുന്നോട്ട് വന്നില്ല….. നമ്മുടെ മകളെ നല്ലരീതിയിൽ കല്യാണം കഴിപ്പിച്ചു അയക്കാൻ പോലും എനിക്ക് പറ്റിയില്ല ഇപ്പോൾ അവളുടെ ചിലവിൽ ആണ് നമ്മൾ കഴിയുന്നത്… ”
” അത് പറഞ്ഞപ്പോളാ……..അമ്മാവൻ പറഞ്ഞത് നമുക്ക് ഒന്ന് ആലോചിച്ചാലോ ”
” എന്ത് ”
” അല്ല ജ്യോതിയുടെ കാര്യം ………. അമ്മാവൻ പറഞ്ഞത് പോലെ…… ”
” നീ ഇത് എന്തറിഞ്ഞിട്ട സംസാരിക്കുന്നത്….. അത് വല്ലതും നടക്കുമെന്ന് തോന്നുന്നുണ്ടോ ….. നടന്നാൽ തന്നെ ജ്യോതി അതിനെക്കെ നിന്നുതരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ……… ഹാ വരുന്നത് വരട്ടെ ”
നിർമലയും സിതാരമനും ഫ്ലാറ്റിൽ എത്തി ഒന്ന് ഫ്രഷ് ആയപ്പോയെക്കും കോളിങ്ബെൽ അടിച്ചു. നിർമല ചെന്ന് വാതിൽ തുറന്നു. പുറത്ത് സുന്ദരേഷനും ഗംഗയും ആയിരുന്നു.
” ഹാ ആരിത് …. ഗംഗേചിയോ ….. വാ ചേട്ടാ അകത്തേക്ക് ഇരിക്കാം… ”
നിർമല അവരെ അകത്തേക്ക് ക്ഷണിച്ചു പക്ഷെ അപ്പോഴും സിതാരമെന്റെ മുഖത് ഒരു ഭാവവെത്യാസവും കണ്ടില്ല.
” എന്താ രാമ ഒരു ഗൗരവം ”
സുന്ദരേഷൻ സിതാരമാനെ നോക്കി ചോദിച്ചു.
” അല്ല വർഷങ്ങൾ ആയി ഞങ്ങൾ ഒക്കെ ജീവിച്ചിരിപ്പുണ്ടോ എന്ന് നീ തിരക്കിയിട്ടില്ല….എന്തിന്… കുറച്ച് മുൻപ് നേരിട്ട് കണ്ടപ്പോൾ പോലും നീ ഒന്ന് മിണ്ടിയില്ല…. ആ നീ ഇപ്പോൾ എന്റെ വീട് തിരക്കി വരണമെങ്കിൽ….. “