ലക്കി ഡോണർ 6 [Danmee]

Posted by

” നിന്റെ സംശയം ശെരിയാ   ഞങ്ങൾ വെറുതെ  വന്നത്  അല്ല….. നിന്നോട് ഒരു പ്രധാന പെട്ട കാര്യം  പറയാനാ   ഇങ്ങോട്ട് കയറിയത് ”

” കാര്യം  പറ ”

” രാമ  നിന്റെ കാര്യം ഒക്കെ  എനിക്ക് അറിയാം….  നിനക്കും  കൂടി  ഉപകാരം  ഉള്ള  കാര്യം  ആണ്‌  എനിക്ക് പറയാൻ  ഉള്ളത്……   ഇന്ന്  അമ്മാവൻ  നമ്മുടെ  വായ അടിപ്പിക്കാൻ ആണ്‌ അങ്ങനെ ഒക്കെ പറഞ്ഞത് എങ്കിലും  നമുക്ക്  ആ ആശയവുംമായി മുന്നോട്ട്  നീങ്ങിയാലോ ”

” നീ തെളിച്ചു പറ ”

” എന്റെ മോനെ  നിന്റെ മോളെ കൊണ്ട് കല്യാണം  കഴിപ്പിക്കാം ‘

” ഡാ  അത്‌…. ”

” ഞാൻ  മുഴുവൻ  പറയട്ടെ…… കല്യാണം   തറവാട്ടിൽ വെച്ച്  അമ്മവന്റെ മുന്നിൽ വെച്ചുള്ള  ഒരു നാടകം മാത്രം  ആയിരിക്കും ”

” നീ എന്തക്കയ  ഈ  പറയുന്നത് ”

” ഡാ  നിനക്കും  കാശിനു അത്യാവശ്യം ഉണ്ട്  എനിക്കും  ഉണ്ട്  പിന്നെ  നമ്മുടെ  കുടുംബത്തിലെ എല്ലാവർക്കും  അത്‌ പോലെ  ഓരോ ആവിശ്യങ്ങൾ  കാണില്ലേ……. എന്റെ മകന്റെ കല്യാണം  നേരത്തെ തന്നെ  ഉറപ്പിച്ചത എന്റെ ബിസിനസ്‌ പാർട്ട്‌നേർന്റെ മകളുമായി. അത്‌ ഇനി  മാറ്റാൻ  പറ്റില്ല….. ”

” നാടകത്തിനു ആണെങ്കിൽ  എന്തിനാ എന്റെ മകൾ  …. തറവാട്ടിൽ  വേറെ   പെൺകുട്ടികൾ  ഇല്ലേ …. പിന്നെ  ഈ  നാടകത്തിനു മറ്റുള്ളവർ കൂട്ടുനിൽക്കുമോ…… ഇതൊന്നും നടക്കില്ല   നീ  പോയെ ”

” ഡാ ആ  കിളവന് ഇനി  അധികനാൾ ആയുസ് ഇല്ല   അയാളെ  ചികിത്സിക്കുന്ന  ഡോക്ടറോട് ഞങ്ങൾ   തിരക്കി…. അയാളുടെ  മരണ ശേഷം എല്ലാം  നമ്മുടെ  കയ്യിൽ  വരും….. പിന്നെ  ഞാനും നീയും  തറവാട്ടിലെ  തയ്യ്വഴിയിലും  തന്തവഴിയും  കുട്ടിമുട്ടുന്ന കണ്ണികൾ  ആണ്‌… അത്‌ കൊണ്ട്  അമ്മാവൻ  വേറെ ഒന്നും ആലോചിക്കില്ല …. പിന്നെ  ഇത്‌  എന്റെ മാത്രം ഐഡിയ അല്ല  ”

” സ്വത്തുകളുടെ  നടത്തിപ്പ്‌ അവകാശം മാത്രമല്ലേ  ദമ്പധികൾക്ക് കിട്ടൂ അപ്പോൾ എങ്ങനെയാ ….. ”

” ഡാ നമ്മുടെ തറവാടിന്   കൊല്ലങ്ങോളോളം പഴക്കം ഉണ്ട്  അത്‌ പൊളിച്ചു വിറ്റാൽ തന്നെ  നമ്മുടെ എല്ലാവരുടെയും  പ്രേശ്നങ്ങൾ  തീരും… പിന്നെ മില്ലിലെയും പ്രെസ്സ്ലെയും സ്ക്റപ്പ് തൂക്കി വിറ്റാൽ തന്നെ  കോടികൾ  കിട്ടും  തൽകാലം   നമുക്ക് അത്  എടുക്കാം…. പിന്നെ  ആയാൾ മരിച്ചു കഴിഞ്ഞു  നമുക്ക് എല്ലാവർക്കും  അർഹിച്ചത് ഭാഗം വെച്ചെടുക്കാം  അതെക്കെ  അപ്പോഴത്തെ കാര്യം….   നീ  എന്ത് പറയുന്നു “

Leave a Reply

Your email address will not be published. Required fields are marked *