” എനിക്ക് ഇതൊന്നും നടക്കുമെന്ന് തോന്നുന്നില്ല ”
“എന്തായാലും നീ ഒന്ന് ആലോചിക്ക് ഞങ്ങൾ രണ്ട് ദിവസം കൂടി ഇവിടെ കാണും…… വൈകിട്ട് ഞാൻ ഒന്നുകൂടി വിളിക്കാം…. നിന്റെ നമ്പർ ഒന്ന് പറഞ്ഞേ ”
സുന്ദരേഷനും ഗംഗയും ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ ലിഫ്റ്റ്ഇൽ വന്നിറങ്ങുമ്പോൾ സ്‌ക്യൂട്ടർ പാർക്ക് ചെയ്ത് ലിഫ്റ്റ്ലേക്ക് വരുകയായിരുന്നു ജ്യോതി. ജ്യോതിയെ കണ്ടപ്പോൾ ഗംഗയും സുന്ദരേഷനും ചിരിച്ചു. ജ്യോതി അവരെ സംശയഭാവത്തിൽ നോക്കികൊണ്ട് ലിഫ്റ്റിലേക്ക് കയറി.
ജ്യോതി. വയസ് മുപ്പത്തിനോട് അടുക്കുന്നു. കാണാൻ ഹിന്ദി നടി സന്യാ മൽഹോത്ര യെപോലെ തോന്നും. പക്ഷെ വളരെ
ലൂസായ ടോപ്പും പാന്റും മാണ് വേഷം. ചുരുണ്ട തലമുടി ബോയ് കട്ട് സ്റ്റൈൽലിൽ വെട്ടിയിരുന്നു.അച്ഛൻ ബിസിനസും അവളുടെ പ്രണയവും ഒരുമിച്ച് ആണ് തകരുന്നത്. അവൾ ആ തകർച്ചയിൽ നിന്നും കര കയറി സ്വന്തം കുടുംബത്തെയും ഇപ്പോൾ തങ്ങി നിർത്തുന്നത് അവൾ ആണ്. സിറ്റിയിൽ ഒരു ബോട്ടികും അതിനോട് ചേർന്ന് ഒരു ബ്യൂട്ടി പാർലറും നടത്തുന്നു. സ്വന്തം കാലിൽ നിൽക്കാൻ അവൾ ഒരുപാട് കഷ്ട്ടപെട്ടു അതിന്റ ഫലമായി അവൾ ഇപ്പോൾ ഒരു ചെറിയ ഫെമിനിസ്റ്റ് കൂടിയാണ്.
ജ്യോതി ഫ്ലാറ്റിൽ വരുമ്പോൾ വാതിൽ തുറന്ന് കിടക്കുക ആയിരുന്നു.
” ഹോ…. നിങ്ങളുടെ കുടുംബയോഗത്തിന് ഞാൻ വരുന്നില്ല എന്ന് പറഞ്ഞപ്പോൾ എന്ത് പുകിലായിരുന്നു രാവിലെ….. ഇപ്പോൾ എല്ലാം പൊട്ടി പാളിസ് ആയില്ലേ ”
” അത് നീ എങ്ങനെ അറിഞ്ഞു ”
” രാത്രിയെ വരൂ എന്ന് പറഞ്ഞല്ലേ നിങ്ങൾ ഇവിടെന്ന് ഇറങ്ങിയത് … ആ നിങ്ങൾ ഉച്ചക്കെ തിരിച്ചു വരുമ്പോൾ തന്നെ ഊഹിച്ചുടെ ഹാ ഹാ ”
ജ്യോതി ഇത്രയൊക്കെ പറഞ്ഞിട്ടും അച്ഛൻ തിരിച് ഒന്നും പറയാത്തത് അവൾ ശ്രദ്ധിച്ചു അവൾ രാമന്റെ അടുത്തേക്ക് ചെന്നു.
” എന്താ അച്ഛാ…. ഒരു ആലോചന…… ആ… താഴെ നിങ്ങളുടെ പഴയ ഒരു കുടുംബ കാരനെ കണ്ടിരുന്നു….. അവർ ഇവിടെ വന്നത് ആണോ…… എന്താ അച്ഛാ പ്രശ്നം ”
” മോളെ ഞാൻ നിന്നോട് ഒരു കാര്യം പറയാം നീ അത് കേട്ടിട്ട് എന്തെന്നുവെച്ചാൽ തീരുമാനിക്ക് …. നിനക്ക് ഇഷ്ടമല്ലെങ്കിൽ എന്നോട് വേറൊന്നും ചോദിക്കരുത് അച്ഛന് വേറെ നിവിർത്തി ഇല്ലാത്തത് കൊണ്ട…… “