രാഹുൽ അവളോട് ഒന്നും പറയാതെ ഒരു തലയണി എടുത്തു അപ്പുറത് ഉള്ള സോഫയിലേക്ക് ചെന്നിരുന്നു.
അവരുടെ നാടകത്തിനു ഭാഗം ആകാത്ത മറ്റ് കുടുംബക്കാരുടെയും രാഘവൻ മാഷിന്റെയും മുന്നിൽ അവർ ഭാര്യ ഭർത്താക്കന്മാരെ പോലെ അഭിനയിച്ചു.
ഒരുനാൾ അത് സംഭവിച്ചു . രാഘവൻ മാഷ് ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ ചിത കത്തിതീരും മുൻപ് തന്നെ അവർ വക്കിലിനെ തറവാട്ടിലേക്ക് വിളിച്ചു വരുത്തി. പക്ഷെ വക്കിൽ പ്രമാണം വായിച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ഒരുപോലെ ഞെട്ടി
ജ്യോതിക്കും രാഹുലിനും ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ പേർക്കാണ് രാഘവൻ മാഷ് സ്വത്തുക്കൾ എഴുതി വെച്ചിരിക്കുന്നത്. കുഞ്ഞിന് പതിനെട്ടു വയസ് ആകുന്നത് വരെ നടത്തിപ്പ് അവകാശം ജ്യോതിക്കും രാഹുലിനും…
” ശേ ഇനി ഇപ്പോൾ എന്താ ചെയ്യുക….. കള്ള കിളവൻ പണി പറ്റിച്ചല്ലോ…. നടത്തിപ്പ് അവകാശം കിട്ടിയെങ്കിലും ജനിക്കാത്ത ഒരാളുടെ പേരിൽ സ്വത്ത് എഴുതി വെച്ചത് കൊണ്ട് ഒന്നും വിക്കാൻ പറ്റില്ല …. അല്ലെങ്കിൽ കുഞ്ഞു ജനിച്ചു പതിനെട്ടു വർഷം കാത്തിരിക്കണം……. അത്രയും നാൾ നമുക്ക് മറ്റുള്ളവരെ കബിളിപ്പിക്കാൻ പറ്റില്ല….. എന്നാലും ഈ കിളവൻ എന്തിനാ ഇങ്ങനെ ചെയ്തത് ”
” ഒന്നുകിൽ പുള്ളിക്ക് നമ്മുടെ നാടകം മുഴുവൻ മനസിലായി….. അല്ലെങ്കിൽ ആയൽ നമ്മളെ ഒരുമിപ്പിക്കാൻ ഒരു അവസാന ശ്രെമം നടത്തി…. അടുത്ത പതിനെട്ടു വർഷം എങ്കിലും നമ്മൾ ഒരുമിച്ചു നിൽക്കും എന്ന് ആയൾ കരുതി കാണും ”
” എന്തായാലും ഈ കാര്യത്തിന് വേണ്ടി നമ്മൾ ഒറ്റകേട്ട് ആയി നിന്നില്ലേ ….. നാടകം ആണെങ്കിലും ഈ വിവാഹം യഥാർത്ഥത്തിൽ നടന്നത് ആണെന്ന് വിചാരിച്ചു രാഹുലും ജ്യോതിയും വിവാഹബന്ധത്തിൽ ഏർപ്പെടട്ടെ… അല്ലെങ്കിൽ നമ്മൾ ഇത് വരെ ചെയ്തത് എല്ലാം വെറുതെ ആകും ”
ചർച്ചകൾ പുരോഗമിച്ചു രാഹുലും ജ്യോതിയും മുഖത്തോട് മുഖം നോക്കി.
രാമൻ ജ്യോതിയോട് എന്തോ പറയാൻ ഒരുങ്ങിയപ്പോൾ ജ്യോതി മുഖം തിരിച്ചു നടന്നകന്നു.
അന്ന് മുഴുവൻ അവിടെ അലഞ്ഞു തിരിഞ്ഞ ശേഷം ജ്യോതി റൂമിൽ എത്തുമ്പോൾ അവിടെ രാഹുൽ ഉണ്ടായിരുന്നു അവളെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് വന്നു.