“മം.. നാളെ അപ്പൊ എപ്പഴാ വരുന്നേ? എനിക്കെന്തോ ടെൻഷൻ പോലെ, എല്ലാം എങ്ങനേലും ഒന്ന് നടന്നു കിട്ടിയാൽ മതിയാരുന്നു.”
“അല്ല ടെൻഷൻ ഒക്കെ അവിടെ നിക്കട്ടെ. നീ വീട്ടിൽ പറഞ്ഞോ?”
“ഞാനോ..? ഞാൻ എന്ത് പറയാൻ? വെറുതെ ഓടി പോയി എനിക്ക് ഇയാളെ ഇഷ്ടാണ് എന്നങ് പറയാൻ പറ്റുവോ?”
“പിന്നെന്താ പറഞ്ഞാൽ. അപ്പൊ നീ ഒരു സൂചന പോലും വീട്ടിൽ കൊടുത്തില്ലേ കഴുതേ? ഇവളെ കൊണ്ട് തോറ്റല്ലോ…”
“ദേ മിണ്ടരുത്… എത്ര നേരായി ഞാൻ വിളിക്കുന്നു. ആ ഫോണിൽ നോക്ക് എത്ര മിസ്സ്‌കാൾ വന്നു എന്ന് പോരാത്തേന് ഫോണിലും വാട്സാപ്പിലും ഒക്കെ തുരു തുരാ മെസ്സേജും വിട്ടിട്ടുണ്ട്. അരവിന്ദേട്ടൻ നാളെ വരുവോ ഇല്ലയോ എന്നറിയാതെ ഞാൻ അച്ഛനോട് എന്താ പറയണ്ടേ.”
“ശേ.. ഫോൺ റൂമിൽ ആരുന്നു. ഞാനും ആമിയും കൂടെ അമ്മയോട് ഇത് പറഞ്ഞോണ്ട് ഇരിക്കുവാരുന്നു അതാ കാണാഞ്ഞേ. സോറി. അപ്പൊ നാളെ ഞങ്ങൾ വരുമ്പഴേ അച്ഛൻ ഇത് അറിയൂ അല്ലേ.”
“മം അതെ. അരവിന്ദേട്ടൻ ടെൻഷൻ ആവണ്ട അച്ഛൻ ഇത് സമ്മതിക്കും എന്ന് തന്നെ ആണ് എന്റെ വിശ്വാസം. അന്ന് എന്നെ ഇവിടെ കൊണ്ട്വന്നു ആക്കിയില്ലേ അന്ന് തന്നെ എന്നോട് അച്ഛൻ അരവിന്ദേട്ടനെ പറ്റിയും അമ്മയെ പറ്റിയും ഒക്കെ കൊറേ ചോദിച്ചു. ഇവിടേം അരവിന്ദേട്ടന് നല്ല മതിപ്പ് ആണ്. പിന്നെ ഞാൻ ഇവിടെ ഇല്ലേ. എന്റെ ഭാഗത്ത് നിന്നും ഒരു പോസിറ്റീവ് റിപ്ലൈ ഉണ്ടായാൽ എന്തായാലും അച്ഛൻ ഇതിനു സമ്മതിക്കും എനിക്ക് ഉറപ്പാണ്.”
“ഒക്കെ… എല്ലാം നല്ലതിന് എന്ന് തന്നെ കരുതാം. ഞങ്ങൾ ഒരു 10-11 മണി ആവുമ്പോൾ എത്തും. പെണ്ണ് ചോദിക്കാൻ വരുന്നത് പോലെ ആവില്ല വെറുതെ ഒരു വിസിറ്റിനു വന്ന പോലെ. പിന്നെ പതിയെ കാര്യങ്ങളിലേക് കടക്കാം പോരെ?”
“മം.. മതി. ശ്ശോ… എത്ര പെട്ടന്നാ അല്ലേ. വൈകിട്ട് പ്രൊപ്പോസ് ചെയ്യുന്നു പിറ്റേന്ന് കല്യാണം ഉറപ്പിക്കുന്നു. സോ ഫാസ്റ്റ്.” നയനക്ക് എല്ലാം ഒരു സ്വപ്നം പോലെ തോന്നി.
“ഇത് വെറും ഫാസ്റ്റ് അല്ല ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആണ്. പ്രേമിച്ചു നടക്കാൻ തീരെ സമയം കിട്ടിയില്ല. അതാ എനിക്ക് സങ്കടം. നമുക്ക് എൻഗേജ്മെന്റ് കഴിഞ്ഞ് ഒരു 6 മാസം ഒക്കെ കഴിഞ്ഞു കല്യാണം വെക്കാം അതാകുമ്പോൾ പ്രേമിക്കാൻ ടൈം കിട്ടും.”