എന്തിനു വേണ്ടി?
എനിക്ക് വേറൊരു അഫയറുണ്ട് അയാൾ രാത്രി വീട്ടിൽ വരും അതറിയാതിരിക്കാൻ ഭർത്താവിന് ഗുളിക പാലിൽ പൊടിച്ചിട്ട് കൊടുക്കും. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
എൻ്റീശ്വരാ ആരാണാ ഭാഗ്യവാൻ? അയാൾ ചിന്തിച്ചു.
എത്ര നാളായി ഇത് തുടങ്ങിയിട്ട്?
നാലു മാസത്തോളമായി.
ഭർത്താവിന് കഴിവില്ലാത്തത് കൊണ്ടാണോ?
അല്ല ഡോക്ടർ അക്കാര്യത്തിൽ അദ്ദേഹം മിടുക്കനാണ്.
ഭർത്താവും പറഞ്ഞു നാലു മാസത്തോളമായി അങ്ങേർക്ക് ഈ അസുഖം തുടങ്ങിയിട്ടെന്ന്
ഗുളിക നിങ്ങളാണോ വാങ്ങുന്നത്
അല്ല അയാൾ വാങ്ങി തരുന്നതാണ്.
വളരെ അറിവുള്ള നിങ്ങളെ ഞാൻ ഉപദേശിക്കേണ്ട കാര്യമില്ല, എങ്കിലും നിങ്ങൾ വളരെ തെറ്റാണ് ആ പാവം മനുഷ്യനോട് ചെയ്യുന്നത്. ഇനിയും ഇത് തുടർന്നാൽ വലിയ താമസമില്ലാതെ അദ്ദേഹത്തിൻ്റെ മെമ്മറി കുറേശ്ശെയായി കുറയും അവസ്സാനം ജോലി ചെയ്യാൻ പറ്റാതെ ഭ്രാന്തനെപ്പോലെ തളർന്നു കിടക്കും നിങ്ങളുടെ ഭർത്താവ്. നിങ്ങൾക്ക് പിൽസ് തരുന്ന ആൾക്കും അങ്ങനെ ഒരു ഉദ്ദേശമുണ്ടാകും നിങ്ങളെ സ്ഥിരമായി കിട്ടാൻ.
സ്ലീപ്പിങ്ങ് പിൽസ് കഴിച്ചാൽ ഇങ്ങനെയാകുമോ?
സാധാരണ പിൽസ് കഴിച്ചാൽ ഇങ്ങനെയാകില്ല പക്ഷെ നിങ്ങൾ കൊടുക്കുന്ന പിൽസ് വളരെയധികം ഡോസു കൂടിയ മാനസിക രോഗികൾക്കു കൊടുക്കുന്ന പിൽസാണ്.
ഇത് കേട്ട് രേഖ ഒച്ചയുണ്ടാക്കാതെ വിങ്ങിക്കരഞ്ഞു.
ഞാൻ സുധിയോട് ഇതൊന്നും പറഞ്ഞിട്ടില്ല. ദയവായി ഇതൊന്ന് നിർത്തു എങ്കിലേ അദ്ദേഹം രക്ഷപ്പെടു.
ഇല്ല ഡോക്ടർ ഇനി ഇങ്ങനെയുണ്ടാകില്ല ഉറപ്പ് എന്നു പറഞ്ഞവൾ പുറത്തേക്കിറങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുമായി വരുന്ന രേഖയെ സുധി കണ്ടു.
എന്താ കരയുന്നെ എനിക്ക് സീരിയസ്സായി വല്ല പ്രശ്നവുമുണ്ടോ?
ഇല്ല ഏട്ടാ അങ്ങനെയൊന്നുമില്ല.
ഞങ്ങൾ അവിടെ നിന്നിറങ്ങി വീട്ടിലെത്തി. രേഖയുടെ ഹൃദയം വിഷമം കൊണ്ട് കൊത്തി നുറുക്കുന്ന പോലെയായിരുന്നു. തൻ്റെ കാമം തീർക്കാൻ തൻ്റെ നല്ലവനായ ഭർത്താവിൻ്റെ ആരോഗ്യം വെച്ചാണല്ലോ താൻ കളിച്ചത് എന്ന കുറ്റബോധത്താൽ അവളുടെ ഹൃദയം വിങ്ങി. എൻ്റെ ഹൃദയവും പെരുമ്പറ കൊട്ടുകയായിരുന്നു. സംശയത്തിൻ്റെ ഒരു മുകുളം എൻ്റെ മനസ്സിൽ കിളിർത്തു
നിർഭാഗ്യവാൻ [Suru]
Posted by