ലക്ഷ്മി 2
Lakshmi Part 2 | Author : Maathu | Previous Part
പ്രിയ ചങ്ങാതിമാരെ നിങ്ങൾ തന്ന സപ്പോർട്ടിന് ആദ്യമേ നന്ദി പറയട്ടെ….. ഒരിക്കലും പ്രേതീക്ഷിച്ചിരുന്നില്ല ഇങ്ങനെ സപ്പോർട്ട് ഉണ്ടാവും എന്ന്.
മോഡൽ എക്സാമിന്റെ ഇടക്കാണ് ഇത് എഴുതിയത്. അത് കൊണ്ട് തന്നെ അതിന്റെ റീഫ്ലക്ഷൻ ആൻസർ ഷീറ്റിലും ഉണ്ട്. ഒരാഴ്ച കൂടി കഴിഞ്ഞാൽ മെയിൻ എക്സാമാണ്. ഇനിയും പഠിച്ചില്ലേ സപ്ല്ലി വന്ന് കോഞ്ഞാട്ടം ആവും. എന്തായാലും പകുതിക്ക് വച്ച് നിറുത്തി പോകില്ല.
തെറ്റുകൾ ഉണ്ടേൽ കമന്റ് ബോക്സിൽ അറിയിക്കാൻ മറക്കരുതേ
കഴിവതും അടുത്ത part ഇടാൻ നോകാം. ടൈം കിട്ടുവാണേൽ
സ്നേഹത്തോടെ മാതു
ഡോർ തുറക്കുമ്പോൾ അവൾ ഒരുവട്ടം കൂടി എന്നെ നോക്കി ചിരിച്ചു. എന്തോ ഞാനും തിരിച്ച് ഒരു പുഞ്ചിരി നൽകി. ശേഷം അവൾ അതിൽക്കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. അപ്പോളാണ് ഒരു ലോറി ശര വേഗത്തിൽ അവളുടെ കാർ നിർത്തിയിട്ടിരുന്ന ദിശയിൽ വരുന്നത്. എന്റെ നെഞ്ച് ഒന്ന് കാളി കണ്ണടച്ചു തുറക്കുമ്പോൾ ആ ലോറി അവളുടെ കാർ ഇടിച് കഴിഞ്ഞിരുന്നു.ആ ലോറിയും അവൾ ഇരിക്കുന്ന കാറും ഒരുമിച്ച് താഴിച്ചയിലേക്ക് വീണു.ഞാൻ എന്റെ തൊണ്ട പൊട്ടുമാർ കരഞ്ഞു നിലവിളിച്ചു………
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° ഞാൻ ഞെട്ടി എണീറ്റു…ശോസം എടുക്കാൻ പറ്റുന്നില്ല……സ്വപ്നം ആയിരുന്നോ ‘കിച്ചു.. ഡാ.. എന്താടാ പറ്റിയെ ‘ മാമി ഉണ്ടായിരുന്നോ ഇവിടെ… കുറച്ച് അപ്പുറത് മാമനും ഉണ്ട്. ഞാൻ ഇൻഹീലർ ഇരിക്കുന്ന സ്ഥലത്തേക്ക് ചൂണ്ടി കാണിച്ചു.മാമി മാമനോട് ‘ഏട്ടാ ആ ഇൻഹീലർ എടുത്തേ’ മാമൻ വേഗം അത് എടുത്ത് എനിക്ക് തന്നു. രണ്ട് ഡോസ് എടുത്തപ്പോ തന്നെ ഒന്ന് നോർമലായി. അന്ന് ആ ആക്‌സിഡന്റ് നടന്നെ പിന്നെ ഇടക്ക് ശോസമുട്ട് ഉണ്ടാവാറുണ്ട്. അധികവും ഞെട്ടുന്ന അവസ്ഥകളിൽ അത് കൊണ്ട് തന്നെ ഈ സാധനം ഡോക്ടർ എഴുതി തന്നു. മാമി എന്നെ ചേർത്തുപിടിച് പുറവും തടവി അവിടെ തന്നെ ഇരുന്നു. ‘ഏട്ടൻ പോയി ഉറങ്ങിക്കോ ഞാൻ വന്നോളാം ‘ “കിച്ചു പ്രശനം ഒന്നും ഇല്ലല്ലോ ” ഞാൻ ഇല്ല എന്ന് തലയാട്ടി. മാമൻ അങ്ങനെ തായെക്ക് പോയി.കുറച്ചു നേരത്തിനു ശേഷം മാമി എനിക്ക് കുറച്ച് വെള്ളം തന്നു കൊണ്ട് ചോദിച്ചു “എന്താ കിച്ചു പറ്റിയെ ” ‘ഒരു സ്വപ്നം കണ്ടു ‘ “മ്മ് ” അധിക ദിവസവും ഞാൻ അന്നത്തെ ആക്‌സിഡന്റ് സ്വപ്നം കണ്ട് ആണ് ഞെട്ടി ഉണരൽ.അത് മാമിക് അറിയാവുന്നത് കൊണ്ട് തന്നെ വേറെ ഒന്നും ചോദിച്ചില്ല.