“നിങ്ങക്കില്ലെങ്കിലും സ്നേഹംന്ന് പറയുന്ന ഒരു സാധനമുണ്ട് , ഇതും കേട്ട് വീട്ടിലിരിക്കാൻ പറ്റോ?” അടുത്തേക്ക് വന്ന് ശക്തി കുറഞ്ഞ ഒരു ഇടിയുടെ കൂടെയാണ് മാളു ചോദിച്ചത്.
“യ്യോ , എന്തോന്നെടി ഇത്?. ഡാ സച്ചീ , വാർഡിൽ കേറി പേഷ്യന്റിനെ തല്ലുന്നത് കണ്ടിട്ട് നോക്കിനിക്കാണ്ട് ഇതിനെ എടുത്ത് ്് വെളീക്കള”
“ഇയാളെ ഇന്ന് ഞാൻ” പറഞ്ഞുകൊണ്ട് പിന്നേയും മുന്നോട്ട് വന്ന മാളുവിനെ സ്നേഹ ഒരുവിധം പിടിച്ച് അടുത്തുള്ള സ്റ്റൂളിൽ ഇരുത്തി. ഇതൊക്കെ കണ്ട് മറ്റുള്ളവർ പൊട്ടിവന്ന ചിരിയും അടക്കി നിന്നു. സച്ചിയേ നോക്കിയപ്പോൾ നമ്മൾ ഈ നാട്ടുകാരനല്ല എന്ന റിയാക്ഷനാണ് അവിടെ കണ്ടത്.
“അല്ല സൂരജേ , നിനക്ക് എങ്ങനെയാ ഇത് പറ്റിയേ? നീയും ഇവന്റെ കൂടെ ഫ്ളൈറ്റിൽ ഉണ്ടായിരുന്നോ!?” അടുത്തുള്ള ബെഡ്ഡിൽ ഇരിക്കുകയായിരുന്ന മായ ചോദിച്ചു.
“അതിന് നവിക്ക് ഫ്ളൈറ്റിൽ വച്ചല്ല കാലിന് പണികിട്ടിയത്” സൂരജ് പറയുന്നത് കേട്ട് ബാക്കിയുള്ളവർ മനസ്സിലാകാതെ പരസ്പരം നോക്കി. “പിന്നെ!?” സ്നേഹ ചോദിച്ചത് തന്നെയായിരുന്നു എല്ലാവർക്കും അറിയേണ്ടത്.
“സംഭവം , എന്തോ ഭാഗ്യത്തിനാ അപകടത്തിൽ നിന്ന് ഇവൻ രക്ഷപ്പെട്ടത്” “എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇവന്റെ കാലിന് പിന്നെന്താ പറ്റിയേ?” “അതാ പറഞ്ഞുവരുന്നേ , അപകടം നടക്കുമ്പോൾ ഇവൻ ഫ്ളൈറ്റിലില്ല” “സച്ചിയേട്ടൻ എന്തൊക്കെയാ പറയുന്നേ?. കിച്ചുവേട്ടൻ ബോംബെയിലേക്ക് ്് പോകാനല്ലേ ഇറങ്ങിയത്?” മാളു നവിയേ നോക്കി.
“ഇറങ്ങിയത് അങ്ങോട്ട് പോവാൻ തന്നെയാ , പക്ഷേ ഇടക്കു വച്ച് പ്ളാൻ മാറ്റേണ്ടിവന്നു” “എന്നുവച്ചാ?” നവി പറഞ്ഞത് വിക്കിക്ക് മനസ്സിലായില്ല. “ഞങ്ങൾ എയർപ്പോർട്ടിൽ എത്താറായപ്പോഴാ ബോസ് വിളിച്ചത്. അത്യാവശ്യമായി ഏതോ ഫയൽ ബാംഗ്ളൂരിലെ മാനേജരുടെ കൈയ്യിൽ നിന്ന് വാങ്ങണമെന്നും , എന്നോട് അതുംകൊണ്ട് ഓഫീസിൽ ്് ചെല്ലാനും പറഞ്ഞു. സങ്ങതി സീരിയസ് ആയതുകൊണ്ട് ഞാൻ ടിക്കറ്റും ക്യാൻസൽ ചെയ്ത് ബാംഗ്ളൂർക്കുള്ള ഫ്ളൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തു.”
“പിന്നെ നിങ്ങൾക്ക് എന്ത് പറ്റിയതാ?” മായയാണ് ചോദിച്ചത്. “ടിക്കറ്റ് കിട്ടാൻ കുറച്ച് ടൈമെടുത്തു. ഞങ്ങളിങ്ങനെ സംസാരിക്കുമ്പോഴാ എന്തോ ശബ്ദം കേട്ടത്. നോക്കിയപ്പോ സെക്യൂരിറ്റി ടീമും ആളുകളും റൺവേയിലേക്ക് ഓടുന്നു , അപകടമാണെന്ന് അപ്പഴാ മനസ്സിലായെ. ആളുകളെ ്് ഫ്ളൈറ്റിന്റെ ഉള്ളിൽ നിന്ന് പുറത്തെടുക്കുന്നതിന്റെ ഇടക്ക് എന്തോ എന്റെ തലക്ക് അടിച്ച്. അങ്ങനെയാണ് ഈ തലേക്കെട്ട് കിട്ടിയത്” തന്റെ നെറ്റിയിലൂടെ വിരലോടിച്ച് സൂരജ് പറഞ്ഞു.