“ഇത്രേം നേരമായിട്ടോ!. മരുന്നില്ലേ?” “ഉം”
“ഈ മരുന്നൊന്നും തോന്നിയ സമയത്ത് കഴിക്കാനുള്ളതല്ല” “ഇയാള് mbbs വല്ലോമാണോ?” “അതെന്താ അങ്ങനെ ചോയിച്ചേ?” “അല്ല , ഈ മരുന്നിന്റെ , അല്ല ഒന്നൂല്ല” നവി ചിരിച്ചു ഒപ്പം അവളും.
“ഞാൻ കൊമേഴ്സാ , പിന്നെ ഇതൊക്കെ അറിയാൻ ഡോക്റ്ററൊന്നുമാവണ്ട” അനഘ അതും പറഞ്ഞ് ചിരിച്ചു കൂടെ അവനും.
“ഇപ്പൊ വേതന എങ്ങനേണ്ട്?” “നല്ലരസമുണ്ട്. ചുമ്മാ പറഞ്ഞതാ , ഇപ്പൊ കുറവുണ്ട്”
“ഇത് എന്തുപറ്റിയതാ?” “കഴിഞ്ഞാഴ്ച ഫ്ളൈറ്റ് ക്രാഷ് ആയില്ലേ , അവിടെവച്ച് പറ്റിയതാ” “കോയമ്പത്തൂര് വച്ചോ? ആ ഫ്ളൈറ്റിലുണ്ടായിരുന്നോ!” “ഉണ്ടാവണ്ടതായിരുന്നു പക്ഷേ കേറീല്ല. ഇത് ആളുകളെ വെളീലെടുക്കുമ്പോ പറ്റിയതാ. ഫ്ളൈറ്റിൽ ഉണ്ടായിരുന്നേ ചിലപ്പോ പടമായേനെ” പറയുന്ന അവനെ അവൾ നോക്കി ഇരുന്നു.
“ഇയാള് കഴിച്ചതല്ലേ?” അനഘയുടെ മുഖം ശ്രദ്ധിച്ച് വിഷയം മാറ്റാനായി നവി ചോദിച്ചു. “ഉം , ഞാൻ കഴിച്ചിട്ടാ വന്നേ”
“ചേച്ചീടെ മോള് എന്ത് ചെയ്യുന്നു” നവിയുടെ ചോദ്യം കേട്ട് അനഘയുടെ കണ്ണുകൾ വിടർന്നു. “അവളെ അറിയോ!?” “ഫോട്ടോ കണ്ടിട്ടുണ്ട് , വീട്ടിൽ വന്നപ്പോ” “ഓഹ്. അവളും ചേച്ചിയും അവിടെ ചേട്ടന്റെ വീട്ടിലാ”
“ആള്ടെ പേരെന്താ ” “പ്രാർഥന , പാറൂന്ന് വിളിക്കും” “കുറുമ്പുണ്ടോ” “അതേ ഉള്ളൂ. വന്നാ വീടെടുത്ത് തിരിച്ച് വെക്കും. ഒരു കാന്താരിപ്പാറുവാ” രണ്ടുപേരും ചിരിച്ചു.
ഞങ്ങൾ പെട്ടന്ന് കമ്പനിയായി. എനിക്ക് വരയിലുള്ള കമ്പം പോലെ ഫോട്ടോഗ്രാഫിയിലായിരുന്നു അനഘയുടെ താൽപര്യം. അതുമല്ല ്് ്് അച്ഛനും അമ്മയും ഇവളുമായി നേരത്തേ കൂട്ടായിരുന്നുപോലും!.
* * * * *
പൊതുവെ തിരക്ക് കുറഞ്ഞ ആ റെസ്റ്റോറന്റിന്റെ ഒരു മൂലയിലുള്ള ടേബിളിന് മുന്നിൽ ഇരിക്കുകയാണ് അയാൾ. കുറേ ്് നേരമായുള്ള കാത്തിരിപ്പ് നൽകുന്ന അസ്വസ്ഥതയോടെ അയാൾ ഇടക്കിടെ പുറത്തേക്കും , തന്റെ വാച്ചിലേക്കും നോക്കിക്കൊണ്ടിരുന്നു.
“सर, तुम्हाला काय हवे आहे?”
“काहीही नाही” തന്റെ അടുത്തേക്ക് വന്ന ്് പയ്യനോട് അൽപം ദേഷ്യത്തോടെ അതും പറഞ്ഞ് പോക്കറ്റിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് ചുണ്ടിൽ വച്ച് തീ കൊളുത്തി. അത് കണ്ട് എന്തോ പറയാനായി മുന്നോട്ട് വന്ന ആ പയ്യനെ ഒപ്പമുള്ള മധ്യവയസ്കൻ തടഞ്ഞു.