പുറത്ത് മുംബൈ നഗരം മറ്റൊരു സായാഹ്നത്തിൽ മുഴുകി നിൽക്കുകയാണ്. രാത്രിയുടെ വരവിന് മുന്പായി റോഡുകളുടെ വശങ്ങളിൽ തെരുവ് കച്ചവടക്കാർ തങ്ങളുടെ വാഹനങ്ങളിൽ നിരന്ന് കഴിഞ്ഞു.
പുറത്ത് വന്നു നിന്ന കറുത്ത ്് സ്കോർപിയോ പെട്ടന്നാണ് അയാളുടെ കണ്ണിൽപ്പെട്ടത്. അതിൽനിന്ന് ഇറങ്ങിയ ആളെ കണ്ട് വലിച്ചുകൊണ്ടിരുന്ന സിഗററ്റ് അയാൾ തറയിലേക്ക് ഇട്ട് ചവിട്ടിക്കെടുത്തി.
പുറത്ത് ആ വാഹനത്തിൽ വന്നിറങ്ങിയ ആളിലേക്കാണ് എല്ലാവരും നോക്കുന്നത്. ്് ആറടിക്ക് മുകളിൽ ഉയരം. കറുത്ത ജീന്സും ടീഷർട്ടുമാണ് വേഷം. തോൾ വരെ നീണ്ടുകിടക്കുന്ന മുടി. ഉറച്ച മസിലുകൾ വ്യക്തമായി കാണാം. ഒറ്റനോട്ടത്തിൽ ഒരു തികഞ്ഞ അഭ്യാസി.
തല ഒന്ന് കുടഞ്ഞ് അയാൾ ചുറ്റും നോക്കി. ആളുകൾ ഭയത്തോടെ വന്നയാളെ നോക്കുകയാണ്. അപ്പോഴേക്കും റെസ്റ്റോറന്റിൽ ഇരിക്കുകയായിരുന്നയാൾ സ്കോർപിയോയുടെ അടുത്ത് എത്തിയിരുന്നു. അയാൾ വന്നതും അവരേയും വഹിച്ചുകൊണ്ട് ആ വാഹനം നഗരത്തിന്റെ തിരക്കുകളിലേക്ക് ഊളിയിട്ടു.
“സമദ് ഭായ് , ഇതാണ് ആള്” വണ്ടി ഓടിച്ചുകൊണ്ടിരുന്ന നീളൻ മുടിക്കാരനോടായി കോഡ്രൈവർ സീറ്റിൽ ഇരുന്നയാൾ പറഞ്ഞു. വാഹനം ഓടിച്ചുകൊണ്ട് തന്നെ അയാൾ ആ ഫോട്ടോ ഒന്ന് നോക്കി. പിന്നെ മുഖം തിരിച്ച് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.
“പക്ഷേ ഭായ് , ഇവനെ കണ്ടുപിടിക്കാൻ പ്രയാസമാണ്” രണ്ടാമൻ അൽപം നിരാശയോടെ പറഞ്ഞു. അത് കേട്ട് നീളൻ മുടിക്കാരൻ പുഞ്ചിരിച്ചു. പിന്നെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. വലത് കൈകൊണ്ട് സ്റ്റിയറിംഗ് കണ്ട്രോൾ ചെയ്ത് തന്റെ ഇടത് കൈയ്യിലിരുന്ന ഫോണിൽ ഒരു number ഡയൽ ചെയ്ത് ചെവിയോട് അടുപ്പിച്ചു.
= = =
രാത്രി വൈകിയും കച്ചവടം സജീവമാണ്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഹോട്ടലിൽ നിന്നും സുമുഖനായ ആ ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങി. കഴിച്ച ഭക്ഷണത്തിന്റെ പൈസ പുറത്ത് കൗണ്ടറിൽ ഇരുന്ന മധ്യവയസ്കനെ ഏൽപിച്ച് തന്റെ ബൈക്കിൽ കയറി അയാൾ ദൂരേക്ക് ഓടിച്ചുപോയി. കുറച്ച് മാറിയുള്ള ഇരുട്ടിൽ ഒരു കറുത്ത സ്കോർപിയോ കാത്ത് കിടന്നിരുന്നു.
“ഷാഹിർ,” ബൈക്ക് അകന്ന് പോകുന്നതും നോക്കി കോഡ്രൈവർ സീറ്റിൽ ഇരുന്ന നീളൻ മുടിക്കാരൻ വിളിച്ചു. അത് കേട്ടതും ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന യുവാവ് വാഹനം സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.