അലി :ഇവിടെ പുതക്കാൻ ഒന്നുമില്ലേ
സായ :ആകെ ഉള്ള ഒന്നാണ് ഞാൻ പുതക്കുന്നത് ബാക്കിയൊക്കെ കഴുകാൻ ഇട്ടേക്കുവാ അധികം തണുപ്പോന്നും ഇല്ലല്ലോ മര്യാദക്ക് ഉറങ്ങാൻ നോക്ക് ഇത്രയും പറഞ്ഞു സായാ പതിയെ കണ്ണുകൾ അടച്ചു ശേഷം അല്പനേരത്തിനുള്ളിൽ തന്നെ അലിയെ ഇടക്കണ്ണിട്ട് നോക്കാൻ തുടങ്ങി
അലി :എന്താ കണ്ണിന് വല്ല പ്രശ്നവും ഉണ്ടോ
സായ :ഇല്ല എന്താ
അലി :അല്ല ഇടയ്ക്കിടെ ഇങ്ങനെ ഒറ്റക്കണ് തുറന്ന് നോക്കുന്നത് കണ്ട് ചോദിച്ചതാ
സായ :മിണ്ടാതെ കിടന്നോ ഇത് എന്റെ വീടാ ഞാൻ ഇഷ്ടമുള്ളത് ചെയ്യും
അലി :ഹോ നമ്മളില്ലേ പിന്നെ ഞാൻ നേരെത്തെ പറഞ്ഞില്ലേ അത് വെറുതെയാ
സായ :എന്ത് വെറുതെയാ
അലി :നീ സുന്ദരിയല്ലെന്ന് പറഞ്ഞില്ലേ അത് വെറുതെയാ
ഇത് കേട്ട സായ അലിയെ നോക്കി പതിയെ ചിരിച്ച ശേഷം പതിയെ കണ്ണുകൾ അടച്ചു
കുറച്ചു സമയത്തിനു ശേഷം കുമാരൻ കിരണന്റെ അറ
“ചേട്ടാ ചേട്ടാ ഇത് ഞാനാ ചേട്ടാ.. ”
“അമ്മേ” കിരൺ ഉറക്കത്തിൽ നിന്ന് വേഗം ഞെട്ടിയുണർന്നു
കിരൺ :എന്താ ഇത് ഞാൻ എപ്പോഴും എന്താ ഈ ശബ്ദം ഇങ്ങനെ കേൾക്കുന്നത് ഇത് യാദൃശ്ചികമാകാൻ വഴിയില്ല
കിരണൻ വേഗം തന്നെ തന്റെ അറയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ശേഷം കരീകയുടെ അറയെ ലക്ഷ്യമാക്കി മുൻപോട്ടു നടന്നു അല്പസമയത്തിനുള്ളിൽ തന്നെ കുമാരൻ അറയുടെ മുൻപിൽ എത്തിചേർന്നു ശേഷം അവൻ പതിയെ വാതിലിൽ മുട്ടുവാൻ തുടങ്ങി
പെട്ടെന്ന് തന്നെ അറയുടെ വാതിൽ തുറക്കപ്പെട്ടു
വാതിൽ തുറന്ന കരീക മുൻപിൽ നിൽക്കുന്ന കുമാരനെ കണ്ട് ആദ്യം ഒന്ന് അത്ഭുതപ്പെട്ടു ശേഷം
കരീക :എന്താ കുമാരാ എന്താ ഈ രാത്രിയിൽ
കുമാരൻ വേഗം തന്നെ അറയുടെ ഉള്ളിലേക്ക് കയറി ശേഷം പതിയെ കിടക്കയിൽ ഇരുന്നു
കരീക :എന്താ കുമാരാ ഇത് എന്തെങ്കിലും പ്രശ്നം ഉണ്ടോ
കിരണൻ :അമ്മായി കുറച്ച് നാളായി ഞാൻ ഒരു പെൺകുട്ടിയുടെ ശബ്ദം എന്റെ സ്വപ്നത്തിൽ കേൾക്കുന്നു ആദ്യമൊന്നും ഞാൻ അത് കാര്യമാക്കിയിരുന്നില്ല പക്ഷെ ഇപ്പോൾ അത് കൂടി കൂടി വരുന്നുണ്ട്