ആരതി അഭി 3
Aarathy Abhi Part 3 | Author : Chullan Chekkan | Previous Part
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി.. ഇനിയും പ്രേധിക്ഷിക്കുന്നു.. ഇഷ്ടപ്പെടുകയാണേൽ ആ ഹൃദയം ഒന്ന് ചുവപ്പിക്കുക
ചെറിയ ക്ഷീണം ഉണ്ടായിരുന്നു… തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി ഒന്ന് ഉറങ്ങാനായി.. എന്തൊക്കെ ചെയ്തിട്ടും ഉറക്കം വരുന്നില്ലായിരുന്നു… ഇനി ഇങ്ങനെ നിന്ന് ഉരുക്കാൻ ഞാൻ ഇല്ല ഇതിനു പ്രതികാരം ചെയ്തിട്ടേ തിരികെ പോകുന്നുള്ളൂ എന്ന ഞാൻ ഉറപ്പിച്ചു….
തുടരുന്നു…
ചോദ്യങ്ങൾ എന്തായാലും അവളോട് നേരിട്ട് തന്നെ ചോദിച്ചിട്ട് ഇതിനു ഒരു തീരുമാനം എടുക്കാം എന്ന് ഞാൻ തീരുമാനിച്ചു..പക്ഷെ ഇപ്പൊ അതിനു പറ്റിയ സമയം അല്ല എന്ന് തോന്നി… ഞാൻ ഫോൺ എടുത്ത് സമയം കളഞ്ഞു.. ഒന്ന് ഫ്രഷ് ആയിട്ട് രാത്രി ഫുഡ് കഴിക്കാനായി താഴേക്ക് പോയി… കഴിച്ചു കഴിഞ്ഞ് കുറച്ചു നേരം ടീവി കണ്ടു ഇരുന്നു…എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചുകൊണ്ട് ഇരുന്നു.. പക്ഷെ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല..
“ഇവൾക്ക് ഒരു കല്യാണലോചന വന്നിട്ടുണ്ട് ” അമ്മായി അത് പറഞ്ഞപ്പോ ഞാനും ആതിരയും ഒരുപോലെ ഞെട്ടി… ഞാൻ ആരതിയെ നോക്കി…അവൾ എന്നെ തന്നെ നോക്കുകയായിരുന്നു..
“ആഹാ അതെന്താ നാത്തൂനേ.. ഇത്രേം നേരം പറയാതെ ഇരുന്നേ… പയ്യൻ എവിടുന്നാ ” അമ്മ ചോദിച്ചു…
“പയ്യൻ ഇവളുടെ സീനിയർ ആണ്… കണ്ട് ഇഷ്ടപ്പെട്ടപ്പോ അവൻ വീട്ടിൽ പറഞ്ഞു.. അങ്ങനെ അവർ വന്നു ചോദിച്ചു..”അത് അമ്മാവൻ ആണ് പറഞ്ഞത്…
“അത് ഉറപ്പിക്കുവാണോ ” അമ്മ ചോദിച്ചു…
“അത്.. പിന്നെ പയ്യനെ കുറിച്ച് ഞങ്ങൾ ചെറുതായിട്ട് അന്വേഷിച്ചായിരുന്നു.. പയ്യൻ നല്ലവൻ ആണ്.. അപ്പൊ ഞങ്ങൾ അത് അങ്ങ് ഉറപ്പിക്കാം എന്ന് വിചാരിക്കുവ ” അമ്മായി പറഞ്ഞു..
“അത് മാത്രം അല്ല പരിചയം ഉള്ളവർ തമ്മിൽ ഒന്നിക്കുന്നത് അല്ലെ നല്ലത്.. പയ്യന് നമ്മളുടെ മോളെ കുറിച്ച് എല്ലാം അറിയായിരിക്കുമല്ലോ ” അമ്മാവൻ പറഞ്ഞു..