“നിനക്ക് വേദനിക്കണം.. അത്രയും നീ എന്നെ വേദനിപ്പിച്ചു… എനിക്ക് അറിയായിരുന്നു നിനക്ക് എന്നെ അങ്ങനെ കണ്ട് കാണില്ലായിരിക്കും എന്ന്.. പക്ഷെ ഞാൻ പറഞ്ഞു എന്ന് കരുതി റോഡിൽ ഇറക്കി വിടും എന്ന് ഞാൻ കരുതിയില്ല.. അത് എന്നെ എത്ര വേദനിപ്പിച്ചു എന്ന് നിനക്ക് അറിയില്ലലോ.. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. സമയം ഒരുപാട് വൈകി പോയിരിക്കുന്നു… അച്ഛന്റേം അമ്മയുടേം ഇഷ്ടം പോലെ… ആ പയ്യന് താലി കെട്ടാൻ തല കുനിച്ചു നിന്ന് കൊടുക്കാൻ മാത്രമേ എനിക്ക് ഇനി പറ്റു… എന്റെ ആഗ്രഹങ്ങൾ അതോടെ തീരുകയും ചെയ്യും ” അവൾ പറഞ്ഞു..
പിന്നീട് അങ്ങോട്ട് ഒന്നും സംസാരിക്കാൻ തോന്നിയിരുന്നില്ല.. ഞാൻ തിരികെ നടന്നു…
“എന്താ ഒന്നും പറയാതെ പോകുന്നത് “.. വാതിലിന്റെ അവിടെ എത്തിയ എന്നോട് ആരതി ചോദിച്ചു…
“ഞാൻ ഇനി എന്ത് പറയാൻ ആണ്..” ഞാൻ മറുപടി കൊടുത്തു…
“എന്നെ പഴയ ആരതി ആയി കാണാൻ പറ്റുമോ നിനക്ക്… എപ്പോഴും നിന്റെ വാലിൽ തൂങ്ങി നടന്നിരുന്ന ആരതി ആയിട്ട് ” നിരകണ്ണുകളോടെ ആണ് അവൾ ചോദിച്ചത്…
അത് കേട്ടതും ഞാൻ കൈ നീട്ടി അവളെ എന്റെ അടുത്തേക്ക് വിളിച്ചു.. അവൾ ഓടി വന്നു എന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു…
“അയ്യേ.. എന്താ ആരതി ഇത് കൊച്ചു പിളേളരെ പോലെ… കരച്ചിൽ നിർത്തിക്കെ… ” അവൾ കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി… കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു…
അവൾ തിരികെ ഒന്നും പറയാതെ കെട്ടിപിടിച്ചു കിടന്നു കരയുകയായിരുന്നു.. ഞാൻ അവളെ എന്നിൽ നിന്നും അകത്തി അവളെ ബെഡിലേക്ക് ഇരുത്തി.. ഞാൻ ചോദിച്ചു…
“എന്താ.. എന്തിനാ ഇങ്ങനെ കരയുന്നെ ” ഞാൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു..
“ഞാൻ കുഞ്ഞിലേ മുതൽ നിന്നെ മനസ്സിൽ വെച്ചോണ്ട് നടക്കുന്ന പെണ്ണ് അല്ലേടാ.. പെട്ടന്ന് നിന്നെ മറന്ന് ഞാൻ വേറെ ഒരാളുടെ കൂടെ എങ്ങനെയാ ” അവൾ നിർത്താതെ കരഞ്ഞുകൊണ്ട് ചോദിച്ചു…