Mijin’s Diary 1
Author : Mijin Djokovic
തികച്ചും ഒരു ഫാന്റസി സ്റ്റോറി മാത്രമാണ് ഇത്. യഥാർഥ്യവുമായി എന്തെങ്കിലും ബന്ധം തോന്നുന്നുണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം.
***
ഒത്തിരി വൈകി ആണ് എഴുന്നേറ്റത്… നല്ല ക്ഷീണം. ദേഹമാകെ നല്ല വേദന. ചെറിയ പനി ഉള്ളതുപോലെ തോന്നുന്നു. ഞാൻ അടുത്തു കിടന്ന മൊബൈൽ തപ്പി എടുത്തു സമയം നോക്കി.
11 മണി. അതുമല്ലാതെ മറ്റൊരു കാര്യം, അനുശ്രീയുടെ 30 മിസ്സ് കോളുകൾ. ഇനി ഈ മറ്റവളെ എന്തു പറഞ്ഞു സമാധാനിപ്പിക്കും?
ഞാൻ മെല്ലെ എഴുന്നേറ്റു. കൈകൾ ആകെ ശക്തിയില്ലാത്തതു പോലെ, മേലാസകലം വേദനയുണ്ട്.
തലേന്നത്തെ ഭീതിപ്പെടുത്തുന്ന ചില ഓർമ്മകൾ മാത്രം മിന്നി മറഞ്ഞു. എത്ര മനുഷ്യത്വ രഹിതമായാണ് അവർ എന്നെ ഇടിച്ചു ചതച്ചത്.
അവരെ പറഞ്ഞിട്ടും കാര്യമില്ല. അവിഹിതം എവിടെ ഉണ്ടെന്നു നോക്കി നടക്കുന്ന സമൂഹം. അതു തെളിവോടെ കൈയിൽ കിട്ടിയാൽ പിന്നെ അനുഭവിച്ചവന്റെ പുക കാണും വരെ തല്ലി ചതയ്ക്കണം. തങ്ങൾക്ക് കിട്ടാത്തത് മറ്റൊരുത്തനു കിട്ടിയതിന്റെ രോഷം.