അപ്പോഴും അവന്റെ ചിന്തയിൽ എങ്ങനെ വിശ്വേട്ടൻ മീരയെ കണ്ടു?എന്നതായിരുന്നു… അങ്ങനെ കുറേ നേരം ആലോചിച്ച ശേഷം അവൻ തീരുമാനം എടുത്തു…
രാധ… എന്തായി?
രമേശ്… അതെ ചേച്ചി പറഞ്ഞത് പോലെ തന്നെ നടക്കട്ടെ കല്യാണം എങ്കിൽ കല്യാണം..
രാധ അങ്ങനെ ജീവിക്കാൻ പഠിക്ക്..
രമേശ്.. വിശ്വേട്ടൻ എങ്ങനെ മീരയെ കണ്ടു അതാണ് എനിക്ക് മനസ്സിൽ ആകാത്തത്..
രാധ.. മീരയോ.. ഇനി മുതൽ അവൾ നിന്റെ ചേട്ടത്തി ആണ് ചേട്ടന്റെ ഭാര്യ അവൾ ചിരിച്ചു..
രമേശ്… അതു കെട്ടുമ്പോൾ അല്ലേ പിന്നെ അവളെ വിശ്വേട്ടൻ കെട്ടി കഴിഞ്ഞാലും ഞാൻ ചേട്ടത്തി എന്നൊന്നും വിളിക്കില്ല അതു കൂടി പറഞ്ഞേക്കണം വിശ്വേട്ടനോട്..
രാധ.. അങ്ങനെ ഒന്നും വിളിക്കേണ്ട പക്ഷേ ഇനി മുതൽ നീ അവളുടെ അടുത്ത് നിന്നും ഒഴിഞ്ഞു മാറി നടക്കാൻ നോക്കണം അവൾ നിന്റെ അടുത്ത് വന്നാൽ പോലും മനസ്സിൽ ആയല്ലോ
രമേശ്… ഹ്മ്മ്മ്.. എന്നാലും വിശ്വേട്ടൻ എന്നാ അവളെ കണ്ടത്?
ചിറ്റയുടെ മകളുടെ കല്യാണ കേസെറ്റ് കണ്ടു വിശ്വൻ അപ്പോൾ ആണ്
രമേശ്… ഓഹ്ഹ്ഹ് അതു ശരി..
രാധ.. അതിന് ശേഷം ഉള്ള കാര്യങ്ങൾ ആണ് ഞാൻ നേരത്തെ പറഞ്ഞത്.. എന്തായാലും നീ കോടീശ്വരൻ ആവാൻ പോകുകയാണല്ലോ അതു ഏതായാലും നന്നായി…
രമേശ് അതിന് മീര കൂടി സമ്മതിക്കണ്ടേ? അവനും താല്പര്യം ആയി തുടങ്ങി…
രാധ… അതിന് നീ മനസ്സ് വക്കണം അവർ തമ്മിൽ അടുക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുത്താൽ മതി..
രമേശ്… എങ്ങനെ? നാളെ മുതൽ പണിക്കാർ വരും ഡാമിന്റെ പണി തുടങ്ങാൻ..
രാധ.. നീ അവരോടു ഒരാഴ്ച കഴിഞ്ഞു വന്നാൽ മതി എന്ന് പറഞ്ഞേക്ക് അപ്പോ പിന്നെ എളുപ്പം ആയില്ലേ? എല്ലാം നല്ലതിനാണെന്നു കരുതിയാൽ മതി…
രമേശ്.. ഹ്മ്മ്മ് അതെ ഓരോ പ്രാന്തുകൾ…
രാധ നീ അതു വിട്ടേക്ക് ഒരു മാസത്തിനകം എല്ലാം നടക്കണം.. കല്യാണവും താമസവും ഒക്കെ..
പെട്ടന്ന് കതകു തുറക്കുന്ന ശബ്ദം കേട്ട് രമേശ് ഓർമ്മകളിൽ നിന്നും മടങ്ങി… മീര അവന്റെ അടുത്തായി കിടന്നു അവനെ സ്പർശിക്കാതെ. അവനും അവളെ സ്പർശിക്കാതെ ഉറക്കം നടിച്ചു കിടന്നു..