നെറുകയിൽ തലോടി, അവളുടെ കൈ ഫൈസിയുടെ കായ്കരികിൽ വെച്ചു.
അവരുടെ ഇരു കൈകളും മുട്ടി മുട്ടിയില്ല എന്ന രീതിയിൽ കിടക്കയിൽ പതിഞ്ഞു ഇരുന്നു. തഹിയ തന്റെ കൈ ഒരു അല്പം അടുപ്പിച്ചു ഫൈസിയുടെ വിരൽ തുമ്പുകളിൽ ഒന്ന് സ്പർശിച്ചു. അവളുടെ സ്പർശനം അവനിൽ ഒരു നിമിഷത്തേക്ക് ഒരു വൈദുതി പ്രവാഹം പോലെ ശരീരത്തിലൂടെ അരിച്ചു ഇറങ്ങി. അവൾ അവനെ നോക്കി കൊണ്ട് ഒന്ന് കൂടി കൈ അടുപ്പിച്ചു. ഫൈസി അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് അവന്റെ കൈ കൊണ്ടു അവളുടെ കൈ മീതെ വെച്ച്. അവരുടെ കൈകൾ അല്പം നേരം അങ്ങെനെ തന്നെ ഇരുന്നു. പിന്നെ രണ്ടുപേര്‍ അവരുടെ വിരലും കോർത്ത് പിടിച്ചു വെച്ച് കിടന്നു.
“തഹിയ ….” ഫൈസി പതിഞ്ഞ സ്വരത്തിൽ വിളിച്ചു.
“ഇക്ക…..?” അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി.
“ഞാൻ ആദ്യമായി തഹിയ കൈ തൊട്ടതു ഓർമയുണ്ടോ?” ഫൈസി ചോദിച്ചു.
” ഇല്ല…..” അവൾ പറഞ്ഞു
“അന്ന് ഒരു ദിവസം നമ്മൾ വീട്ടിൽ വെച്ച് കൈ തന്നത് ഓർമയുണ്ടോ? ഷേക്ക് ഹാൻഡ്….”
“ഇക്ക അതൊക്കെ ഓർത്തു വെച്ചിരിക്കുവാന്നോ?”
“തഹിയ്ക്കു ഓർമയുണ്ടോ ? ”
അവൾ മൂളി……
കുറച്ചു നേരത്തേക്ക് ഇരുവരും ഒന്നും മിണ്ടിയില്ല.
“തഹിയ ശെരിക്കും ഇത് വളരെ സ്ട്രെയിൻജായി തോനുന്നു അല്ലെ. നമ്മൾ ഇങ്ങെനെ കിടക്കുന്നെ.”
“അതെ ഇക്ക…”
“ഞാൻ സ്വപനത്തിൽ പോലും കരുതിയിരുന്നില്ല ഇങ്ങെനെ എക്കെ സംഭവിക്കും എന്ന്.” ഫൈസി പറഞ്ഞു.