“ഉമ്മാടെ മോൾ എണീറ്റോ” എന്ന് ചോദിച്ചു കൊണ്ട് തഹിയ ഉടൻ തന്നെ മോളെ എടുത്തു ബാത്റൂമിലേക്കു കൊണ്ടുപോയി.
ഫൈസി അപ്പോളും കിടക്കയിൽ തന്നെ ഇരിക്കുകയായിരുന്നു. അൽപനേരം കഴിഞ്ഞു തഹിയ മോളുമായി പുറത്തേക്കു വന്നു. ഫൈസിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“ഇക്ക ഞാൻ തസ്നയും, എന്റെ ഇക്കയും എന്തായി എന്ന് നോക്കട്ടെ……” എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു അവൾ അലിയെയും കൊണ്ട് മുറിക്കു പുറത്തേക്കു പോയി.
ഫൈസിയും എഴുനേറ്റു ബാത്റൂമിലേക്കു പോയി, മുഖം കഴുകി മുറിക്കു പുറത്തേക്കു ഇറങ്ങി . ബോട്ടിന്റെ മുൻവശത്തെത്തിയപ്പോൾ അവിടെ തസ്നയും തഹിയയും ഇരിക്കുന്നുണ്ടായിരുന്നു. തസ്ന ഫൈസിയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു
“ഇക്ക ഉറങ്ങിയില്ലേ………”
“ഞാൻ അങ്ങെനെ ഉച്ചക്ക് ഉറങ്ങാറില്ലല്ലോ…..” ഫൈസി പറഞ്ഞു.
“അപ്പോൾ പിന്നെ എന്ത് ചെയ്തു നിങ്ങൾ..” തഹിയയുടെയും ഫൈസിയുടെയും മുഖത്തേക്ക് മാറി മാറി നോക്കികൊണ്ട് തസ്ന ഒരു കള്ളാ ചിരിയോടെ ചോദിച്ചു.
“തഹിയ ഉറങ്ങി. ഞാൻ വേറെയുതേ കിടന്നു..” ഫൈസി പറഞ്ഞു.
അത്ര വിശ്വസം വരത്തെപോലെ തസ്ന വീണ്ടും രണ്ടുപേരുടെയും മുഖത്തേക് മാറി മാറി നോക്കി.
“നീ വേണേ വിശ്വസിച്ചാൽ മതി.. അല്ലെ ഇക്ക….” തഹിയായാണ് ആ പറഞ്ഞെ.
അതുകേട്ടുകൊണ്ടു അഫ്സൽ അവിടേക്കു വന്നത്.
“എന്ത് വേണേൽ വിശ്വസിച്ചാൽ മതി എന്ന് തഹിയ പറയണേ ഇത്താ….” അഫ്സൽ ചോദിച്ചു കൊണ്ട് അവരുടെ കൂടെ ഇരുന്നു.
“അതെ ഡാ നല്ല ഒരു അവസരം കിട്ടിയിട്ട് വേസ്റ്റ് ആക്കി എന്ന് പറഞ്ഞാലേ വിശ്വസിക്കാൻ പാടല്ലേ ഡാ