“ഇത് എൽദോ കെയർ ടേക്കർ ആണ്. ഇത് ജഫാർ ഇക്ക. കുക്ക് അന്ന്. മലബാർ വിഭവങ്ങൾ ആണ് സ്പെഷ്യൽ … ” സുരേഷ് രണ്ടു പേരെയും അവർക്കു പരിചയപ്പെടുത്തി.
അവർ എല്ലാവരും പരസ്പരം ഊഷ്മളമായ ചിരികൾ കൈമാറി നിൽകുമ്പോൾ, തഹിയ കാറിൽ നിന്നും പുറത്തേക്കിറങ്ങി. അവളുടെ കൈയ്യിൽ ഫൈസിയുടെ മകൾ റുബിയ ഉണ്ടായിരുന്നു. അവൾ ഫൈസിയോട് പറഞ്ഞു.
“ഇക്ക മോൾ വാപ്പച്ചീടെ അടുത്ത് വരണം എന്ന് പറഞ്ഞു കരയുന്നു.”
അത് കേട്ടതും ഫൈസി നടന്നു പോയി തഹിയയുടെ കയ്യിൽ നിന്നും മോളെ എടുത്തു.
“എങ്ങെനെ ഉണ്ട് ഇക്ക ഹൗസ്ബോട്ട് ?” തഹിയ ഫൈസിയോട് ചോദിച്ചു.
“കൊള്ളാം നല്ല സൗകര്യം എക്കെ ഉണ്ട്. നിങ്ങൾ വന്നു നോക്ക്.” ഫൈസി തഹിയയോട് പറയുമ്പോൾ തസ്ന അഫ്സലിന്റെ മോൾ ആലിയ കൊണ്ട് വരുന്നുണ്ടായിരുന്നു.
തസ്നയും വന്നപാടെ ചോദിച്ചു “എങ്ങെനെ ഉണ്ട് ഇക്ക ബോട്ട് എന്ന്”
“നിങ്ങൾ പോയി നോക്ക്. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു.”
“നിങ്ങള്കിഷ്ടപെട്ടാൽ ഞങ്ങൾക്കും ഓക്കേ..” തഹിയ ആണ് ആ പറഞ്ഞത്.
“എന്നാലും പോയി നോക്കാം” തസ്ന പറഞ്ഞു.
ഞങ്ങൾ മൂന്നുപേരും അഫ്സൽ അരികിലേക്ക് പോയി. അഫ്സൽ ഉടനെ തന്നെ തസ്നയുടെ കയ്യിൽ നിന്നും അവന്റെ മോളെ മേടിച്ചു.
“ഇതാണ് ഞങ്ങളുടെ ഭാര്യമാർ.” എന്ന് പറഞ്ഞു ബോട്ട് ജീവനക്കാരെ തസ്നക്കും തഹിയ്ക്കും പരിചയപ്പെടുത്തി.
“വരൂ മാഡം” എന്ന് പറഞ്ഞു എൽദോ അവരെ ബോട്ടിലേക്ക് കൊണ്ട് പോയി.
“അയ്യോ ഇക്ക ഒരു കാര്യം മറന്നു നമ്മൾ”. അഫ്സൽ പറഞ്ഞു.
“അവോമിൻ മേടിക്കാൻ മറന്നു നമ്മൾ. ചിലപ്പോൾ പണികിട്ടാൻ സാധ്യത ഉണ്ട്. അഫ്സൽ പറഞ്ഞു.
“നമുക്ക് അവരോടു ചോദിച്ചു നോക്കാം” ഫൈസി പറഞ്ഞു.
“അയ്യോ സർ, ആ മരുന്ന് മാത്രം ഇല്ല. ബാക്കി എക്കെ ഉണ്ട്. തൊട്ടടുത്ത് ഒരു മെഡിക്കൽ ഷോപ് ഉണ്ട് സർ.