സ്റ്റോറി ഓഫ് ഹെല
Story Of Hela | Author : Algurithan
ഹായ്
എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു …….
ഇതും പണ്ട് എപ്പഴോ എഴുതി തുടങ്ങിയ കഥയാണ്. ഡ്രാഫ്റ്റിൽ കിടന്നു കിട്ടി ഇനി ചിലപ്പോ ഡിലീറ്റ് ആയി പോയാലോന്നു ഓർത്തു പോസ്റ്റ് ചെയ്യുന്നത് തുടരണോ വേണ്ടയോ എന്ന് അവസാനം അറിയിക്കു.ഏകദേശം ഒരു വർഷം ആയി ഇത് എഴുതിട്ട് ഇപ്പൊ ഞാൻ വായിച്ചപ്പോ വല്യ കുഴപ്പമില്ലെന്ന് തോന്നി അതാ ഇവിടെ പോസ്റ്റ് ചെയ്യുന്നേ അറിയില്ല എത്രത്തോളം ആളുകൾക്ക് ഇഷ്ടപെടുന്നു.
Nb. സംഭാഷണങ്ങൾ പരമാവധി ഞാൻ അന്ന് ഹിന്ദിയിൽ എഴുതാൻ ശ്രെമിച്ചതാ ബട്ട് നടന്നില്ല. ഈ സംഭാഷണം മുഴുവൻ ഹിന്ദിയിൽ ആണെന്ന് കരുതി വായിക്കണേ 😅
ഓഗസ്റ്റ് 15 2016…………ഒരു സ്വാതന്ത്ര്യ ദിനം……………,..
മുംബൈ നഗരത്തോട് വിട പറഞ്ഞു നാട്ടിലേക്ക് പോകാൻ മുബൈ എയർപോർട്ടിൽ കത്തിരിക്കുകയാണ്…..ഹരി കൃഷ്ണൻ ….വേറെ ആരുമല്ല ഞാൻ തന്നെ……..
രണ്ടു വർഷമായി നാട്ടിൽ ചെന്നിട്ട്….വീട്ടുകാരിപ്പോഴും കരുതിയിരിക്കുന്നത് ഞാൻ ലണ്ടൻനിൽ ആണെന്നാണ്…….
കരുതിയിരിക്കുന്നതോ.???????????
അല്ല ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്…… എന്ന് പറയുന്നതാവും കൂടുതൽ ചേർച്ച…….. സ്വന്തം വീട്ടുക്കാരെ ചതിച്ചവൻ… പറ്റിച്ചവൻ…. വഞ്ചിച്ചവൻ….ഇതിന്റെ അർത്ഥമെല്ലാം ഒന്നാണെങ്കിലും വേറെ ഏതൊക്കെ പര്യായപദങ്ങൾ വേണെങ്കിലും എന്നേ വിളിക്കാം…….. അതിൽ എനിക്കൊരു ദുഖവും ഇല്ല……….കുറ്റബോധവും ഇല്ല……….
താമസം അവസാനിപ്പിച്ചത് കൊണ്ട് കൊണ്ടുപോകേണ്ട ഒരുമാതിരി പെട്ടതെല്ലാം ഞാൻ പെട്ടിയിൽ കയറ്റിയിട്ടുണ്ട്….. ബാക്കി ഫ്ലാറ്റിൽ വെച്ച് പൂട്ടി…… ഇനി ഇങ്ങോട്ട് എനിക്ക് ഇപ്പോഴെന്നും വരാൻ പറ്റില്ല………..