“മാത്തൻ നല്ല പയ്യനാ. അനു തേച്ചെക്കെല്ലേ!”
“ഉഹും! എനിക്ക് വേണം അവനെ.”
ഓഫീസിലേക്ക് എത്തുന്ന നേരം മാത്തൻ എനിക്കൊരു സെൽഫി അയച്ചു. ഞാനതിനു കുറെ ചുംബന സ്മൈലി അയച്ചു. പിന്നെ ഉച്ചയ്ക്ക് കഴിക്കും മുൻപ് അവനെ വിളിച്ചു. പിന്നെയുള്ളതെല്ലാം ക്ളീഷേ പ്രണയരംഗങ്ങൾ തന്നെ.
ഏറ്റവും വലിയ കടമ്പ രണ്ടു വീട്ടുകാരെയും അറിയിക്കുക സമ്മതിക്കുക എന്നായിരുന്നു. ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ മാത്തന്റെ പ്രായത്തെ കുറിച്ച് മിണ്ടിയില്ല. ആദ്യം അച്ഛന്റെയും അമ്മയുടെയും സമ്മതമായിരുന്നു വേണ്ടിയിരുന്നത്. അത് കിട്ടിയ ശേഷം ഞാൻ മോതിരം മാറുന്നതിനു ഒരൂസം മുൻപാണ് അതെനിക്ക് പ്രേശ്നമല്ല പിന്നെ നാട്ടാർക്ക് എന്താണ് എന്ന മട്ടിൽ ഫോണിൽ സംസാരിക്കുമ്പോ അമ്മയും അച്ഛനും കേൾക്കെ പറഞ്ഞു.
അമ്മയും അച്ഛനും ശെരിക്കും ഞെട്ടി. അവർക്ക് പിന്നെ ഓപ്‌ഷൻ ഇല്ലാലോ. അങ്ങനെ നിശ്ചയം കഴിഞ്ഞു. അധികം വൈകാതെ ഞാൻ എന്റെ പേരിൽ തന്നെ ലോൺ എടുത്തു ഒരു വോൾക്സ്വാഗൺ പോളോ എടുത്തു. ഇപ്പൊ ദേ അതിലാണ് രണ്ടാളും കൂടെ കോട്ടയത്തേക്ക് പോകുന്നത്.
ടാറ്റ ബൈ.