കല്യാണത്തിലൂടെ ശാപമോക്ഷം 4
Kallyanathiloode Shapamoksham Part 4 | Author : Deepak
Previous Part
പിറ്റേന്ന് രാവിലെ നേരം പുലർന്നു പുത്തൻ പ്രതീക്ഷികളുമായി മാലിനിയും ഓപ്പോളും ഉണർന്നു. ഭക്ഷണം കഴിക്കലും കുളിയും കഴിഞ്ഞ് ഓപ്പോള് ഒരു ബ്രോക്കറെ വിളിച്ചു
ഓപ്പോള് -ഹലോ മനോജ് അല്ലേ
മനോജ് -അതെ
ഓപ്പോള് -ഞാൻ പുതുമന ഇല്ലത്തിൽ നിന്ന് ലക്ഷ്മിയാണ്
മനോജ് -എന്താ ലക്ഷ്മി പതിവില്ലാതെ
ഓപ്പോള് -ഞാൻ ഒരു അത്യാവശ്യ കാര്യം പറയാനാ വിളിച്ചത്
മനോജ് -എന്താ
ഓപ്പോള് -നമ്മുടെ അരുണിന് ഒരു പെണ്ണ് വേണം
മനോജ് -അതിന് അരുണിന്റെ കല്യാണം ഒറപ്പിച്ചില്ലേ
ഓപ്പോള് -അത് മുടങ്ങി
മനോജ് -എന്താ പ്രശ്നം
ഓപ്പോള് -അവരുടെ ജാതകം ചേരില്ല ശങ്കര സ്വാമി നോക്കിയപ്പോൾ അല്ലേ കാര്യങ്ങൾ അറിഞ്ഞേ
മനോജ് -മ്മ് ചേർച്ച ഇല്ലെങ്കിൽ പിരിയുന്നതാ നല്ലത് വെറുതെ കണ്ണീര് കുടിക്കണ്ടല്ലോ
ഓപ്പോള് -അതെ
മനോജ് -ലക്ഷ്മി പേടിക്കാതെ ഇരിക്ക് എല്ലാം ഞാൻ ശെരിയാക്കാം
ഓപ്പോള് -വെറും ഒരു പെണ്ണ് കുട്ടി പോരാ
മനോജ് -പുതുമന ഇല്ലത്തേക്ക് ഒരു പെണ്ണിനെ ആലോചിക്കുമ്പോൾ അതിന്റെതായ അന്തസ്സ് ഞാൻ നോക്കാതെ ഇരിക്കോ
ഓപ്പോള് -ഞാൻ അതല്ലാ ഉദേശിച്ചെ. പൂർണ ചന്ദ്ര ദിവസം ഉള്ള ആയില്യക്കാരി അങ്ങനെ ഒരു കുട്ടിയെ ആണ് ഞങ്ങൾക്ക് ആവിശ്യം
മനോജ് -അത് എന്താ അങ്ങനെ ഒരു ഡിമാൻഡ് സാധാരണ പഠിപ്പ് വേണം അത്യാവശ്യം ചുറ്റുപ്പാട് വേണം എന്നൊക്കെയാ ആളുകൾ പറയുന്നേ
ഓപ്പോള് -അരുണിന്റെ ജാതകത്തിന് അങ്ങനെ ഒരു പെണ്ണ് വേണം
മനോജ് -മ്മ്
ഓപ്പോള് -പൈസയും കുടുംബവും ഒന്നും ഒരു പ്രശ്നം അല്ല