ഓപ്പോള് -മ്മ്
മനോജ് -അപ്പോ ശരി
ഓപ്പോള് -മനോജിന് എത്ര രൂപയാ തരേണ്ടത്
മനോജ് -കല്യാണം നടന്നാൽ മാത്രമേ ഞാൻ പൈസ വാങ്ങു അത് കൊണ്ട് വേണ്ടാ
ഓപ്പോള് -മ്മ്
മനോജ് കാൾ കട്ട് ചെയ്യ്തു ഓപ്പോൾക്ക് ആകെ ഉണ്ടായ പിടിവള്ളിയും നഷ്ടപ്പെട്ടാ അവസ്ഥയായ് അവൾ ഇത് പറയാൻ മാലിനിയുടെ അടുത്ത് ചെന്നു
ഓപ്പോള് -മാലിനി
മാലിനി -എന്താ ഓപ്പോളേ എന്തുപറ്റി മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു
ഓപ്പോള് -മനോജ് വിളിച്ചിട്ടുണ്ടായിരുന്നു
മാലിനി ആകാംഷയോടെ ചോദിച്ചു
മാലിനി -എന്നിട്ട് അയാൾ എന്ത് പറഞ്ഞു
ഓപ്പോള് -അയാളെ കൊണ്ട് അതിന് സാധിക്കില്ല എന്ന് തീർത്ത് പറഞ്ഞു
മാലിനിയുടെ മുഖത്തും വിഷമം നിറഞ്ഞു
മാലിനി -മ്മ്. എന്റെ വഴിയും അടഞ്ഞു ഓപ്പോള് പറഞ്ഞാ ആള് വല്ല പോംവഴിയും കണ്ടെത്തും എന്നാ പ്രതീക്ഷയിൽ ആയിരുന്നു
ഓപ്പോള് -മ്മ് അയാൾ രണ്ട് പേരെ കണ്ടെത്തിയത് ആണ്
മാലിനി -എന്നിട്ട്
ഓപ്പോള് -നമ്മുടെ നാട്ടുകാര് തെണ്ടികൾ ഓരോന്ന് പറഞ്ഞ് അത് മുടക്കി
മാലിനി -അവർ എന്താ പറഞ്ഞേ
ഓപ്പോള് -അരുണിനെ കെട്ടിയാൽ അവൾ നമ്മളെ പോലെ വിധവ ആവൂന്ന്
മാലിനി -ഈ നാട്ടുകാർക്ക് വേണ്ടി നമ്മൾ എന്തോരം സഹായം ചെയ്യ്തതാ എന്നിട്ടും അവർക്ക് എങ്ങനെ ഇതൊക്കെ പറയാൻ സാധിക്കുന്നു
ഓപ്പോള് -ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് അല്ലേ
മാലിനി -അതെ
ഓപ്പോള് -എന്തായാലും നമ്മുക്ക് കുടുംബ ക്ഷേത്രം വരെ നാളെ പോവാം ദേവിയോട് മനസ്സുരുകി പ്രാർത്ഥിക്കാം
മാലിനി -ശരി
ഓപ്പോള് -പിന്നെ ഇവിടെ നടന്നത് ഒന്നും അരുൺ അറിയണ്ടാ
മാലിനി -ശെരിയാ വെറുതെ അവന്റെ മനസ്സമാധാനം കളയണ്ടാ
അന്ന് രാത്രി മനസ്സിൽ ഒരായിരം സങ്കടങ്ങൾ അടക്കിപ്പിടിച്ചു കൊണ്ട് അവർ ഉറങ്ങി. പിറ്റേന്ന് രാവിലെ അവർ മൂന്ന് പേരും അമ്പലത്തിൽ പോയി എന്നിട്ട് മനസ്സ് ഉരുക്കി പ്രാർത്ഥിച്ചു മാലിനിയും ഓപ്പോളും അരുണിന്റെ പേരിൽ കുറെ വഴിപാടും കഴിച്ചു. അങ്ങനെ എല്ലാം കഴിഞ്ഞ് തിരിച്ച് ഇല്ലത്തേക്ക് പോയി. അമ്മയുടെയും ഓപ്പോളിന്റെയും മുഖത്തുള്ള ഭാവമാറ്റം അരുണിനെയും വിഷമിപ്പിച്ചു പക്ഷേ അവൻ ഒന്നും ചോദിക്കാനും നിന്നില്ല. അങ്ങനെ പോകുന്നതിന്റെ തലേ ദിവസം രാത്രി മാലിനിയും ഓപ്പോളും സംസാരിക്കാൻ തുടങ്ങി