സങ്കിർണം [Danmee]

Posted by

സങ്കീര്‍ണം

Sankeernam | Author : Danmee


അത്തായം കഴിച്ച ശേഷം  ഞാൻ  നാളെത്തെ യാത്രക്ക്  ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു. അതിനിടക്ക് ആണ്‌ ഫോൺ വൈബ്രേറ്റ് ചെയുന്നത് ഞാൻ ശ്രെദ്ധിക്കുന്നത്. സ്ക്രീനിൽ  തെളിഞ്ഞ പേര് ശ്രുതി എന്നായിരുന്നു . ഞാൻ ഫോൺ  അതുപോലെ  തന്നെ  വെച്ച് വീണ്ടും  ബാഗ് പാക്ക് ചെയ്‌തു. ആവശ്യമായ സാധനങ്ങൾ എല്ലാം  ബാഗിൽ  വെച്ചിട്ടുണ്ടോ  എന്ന്  ഒന്നുകൂടെ പരിശോദിച്ച ശേഷം  ഞാൻ  ലൈറ്റ് ഓഫ്  ചെയ്തു ബെഡിലേക്ക്  കിടന്നു. അപ്പോഴും  ഫോൺ  വൈബ്രേറ്റ് ചെയ്‌തുകൊണ്ടിരിക്കുക ആയിരുന്നു.  “ശേ!””

ഞാൻ ഫോൺ  എടുത്ത് നോക്കി. സ്ക്രിനിൽ അമ്മ എന്നാണ്  തെളിയുന്നത്.  ഞാൻ  അപ്പോൾ തന്നെ  കാൾ അറ്റന്റ് ചെയ്തു.

” ഹലോ ”

” നീ എന്താ  നേരത്തെ കിടന്നോ”

” ഇല്ലമേ   ഞാൻ  കുളിക്കുക  ആയിരുന്നു….. ”

“ആ   പിന്നെ    ശ്രുതിക്ക് നിന്നോട്  എന്തോ  സംസാരിക്കണം  എന്ന് ഞാൻ  അവളേൽ  ഫോൺ  കൊടുക്കാം ”

” അമ്മേ  വേ… ”

” ഹലോ ”

” നീ എന്താ കാണിക്കുന്നത്   അമ്മയെ ഇതിൽ  ഇടപെടുത്തരുത് ”

” ഡാ എനിക്ക്  നിന്നെ  ഒന്ന് കാണണം  ”

” എന്തിനു  നമ്മൾ  എല്ലാം  പറഞ്ഞ് അവസാനിപ്പിച്ചത് അല്ലെ….. അമ്മ  അടുത്തുണ്ടോ  ”

” ഇല്ല  ഞാൻ  ഇങ്ങോട്ട്  മറി……. ഡാ  ഞാൻ  പറയുന്നത്  നീ ഒന്ന് കേൾക്ക്…… നീ ഉദ്ദേശിക്കുന്ന കാര്യം  സംസാരിക്കാൻ അല്ല ഞാൻ   കാണണം  എന്ന് പറയുന്നത്  ”

” പിന്നെ  എന്ത് കാര്യം ”

” രേഷ്മയുടെ  കാര്യം ആണ്‌ ”

” രേഷ്മ!!!!   രേഷ്മയുടെ  എന്ത്  കാര്യം ”

” അത്‌ നേരിട്ട്  പറയേണ്ട  കാര്യം ആണ്‌…. എനിക്ക്  നിന്നെ  ഒന്ന്  കാണണം. ”

” മ്മ്മ് മ്മ്മ്……നീ നാളെ  രാവിലെ   ആശ്രമം  മൈദാനത്തിന് സൈഡിൽ ഉള്ള വെയ്റ്റിംഗ് ഏരിയലേക്ക് വാ…. ഞാൻ  അവിടെ  വരാം   “

Leave a Reply

Your email address will not be published. Required fields are marked *