” അതല്ലേ അവൻ വേറെ ആരുടെ പേര് പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കുമായിരുന്നു. പക്ഷെ അവൾ .. അത് ഒരിക്കലും നടക്കില്ല …. തള്ളുന്നതിന് ഒക്കെ ഒരു പരിതി ഇല്ലേ….. ഞങ്ങൾ പിന്നെ ഇതും പറഞ്ഞു അവനെ ചുമ്മാ എരി കേറ്റും ”
ഞങ്ങൾ സിറ്റിയിൽ കയറികഴിഞ്ഞപ്പോൾ റോഡിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. ഞാൻ റോഡ് നോക്കി വണ്ടി ഓടിക്കാൻ തുടങ്ങി. എന്റെ മനസ്സിൽ രോഹിത് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. എന്തായിരിക്കും അന്ന് ശരിക്കും സംഭവിച്ചിരിക്കുക.. ഹാ ഇന്ന് കിരണിനോട് നേരിട്ട് തന്നെ ചോദിക്കാം.
‘ഡാ കേശവദാസപുരം വഴി പോ കേട്ട ”
ഉള്ളൂർ എത്തിയപ്പോൾ രോഹിത് എന്റെ ചെവിയിൽ പറഞ്ഞു.
” അല്ലെങ്കിലും മെഡിക്കൽ കോളേജ് വഴി പോകുന്നില്ല ”
” അതല്ല എനിക്ക് അവിടെ ഒന്ന് ഇറങ്ങണം ”
” നിനക്ക് പാളയത് ആണ് പോണ്ടത് എന്നല്ലേ പറഞ്ഞത് ”
” ഇല്ലെടാ ഇപ്പോഴാ മെസ്സേജ് വന്നത് ”
” ആരുടെ മെസ്സേജ്…… ഡാ ഞാൻ യൂണിവേഴ്സിറ്റിയിൽ കേറുമ്പോൾ നിന്നെ സഫല്യത്തിൽ ആക്കാം എന്ന ഞാൻ വിചാരിച്ചത്… കിരണിന്റെ ഫീസ് അടക്കാൻ ”
” ഡാ ഞാൻ ലേറ്റ് ആകില്ല…. നീ പൈസ എന്റെ കയ്യിൽ ത ഞാൻ ഇവിടെന്ന് ബസ്സ് കേറി അങ്ങ് വന്നോളാം… നീ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ സഫല്യത്തിൽ ഉണ്ടാകും ”
ഞാൻ കേശവദാസപുരം കഴിഞ്ഞു എൽ.ഐ.സിയുടെ മുന്നിൽ അവനെ ഇറക്കി യൂണിവേഴ്സിറ്റിയിലേക്ക് വണ്ടി വിട്ടു. യൂണിവേഴ്സിറ്റിയിൽ പാസ് എടുക്കാൻ നല്ല തിരക്ക് ഉണ്ടായിരുന്നു. ഒരുവിധം പാസ് എടുത്ത് ഡിപ്പാർട്ട്മെന്റിൽ കേറി . ആരുടെയോ ഭാഗ്യം കൊണ്ട് പിന്നീട് പെട്ടെന്ന് തന്നെ കാര്യങ്ങൾ എല്ലാം നടന്നു.
എല്ലാം കഴിഞ്ഞു യൂണിവേഴ്സിറ്റിക്ക് പുറത്ത് വന്ന ഞാൻ രോഹിത്തിനെ വിളിച്ചു. അവൻ ഫോൺ എടുക്കുന്നില്ല. വീണ്ടും വിളിച്ചു . അവനെ കിട്ടിയില്ല. ഞാൻ എന്തായാലും സഫല്യത്തിൽ പോയി നോക്കാൻ തീരുമാനിച്ചു.
ഞാൻ സഫല്യത്തിൽ എത്തുമ്പോൾ രോഹിത്തിന്റെ കാൾ വന്നു.
” ഹലോ….. നീ ഇത് എവിടെടെ “