എനിക്ക് വല്ലാതെ ദേഷ്യം വന്നു. കാരണം ഇന്ന് പൊന്മുടിയിൽ സമയത്ത് എത്തേണ്ടത് എന്റെ അഭിമാനപ്രശ്നം ആയിരുന്നു. ഞാൻ എന്തക്കയോ പിറു പിറുത്തുകൊണ്ട് ബിൽഡിങ്ങിന് ഉള്ളിലേക്ക് നടന്നു.
” ഒന്ന് കൂൾ അവ് മാഷേ ……. അവർ ഇപ്പോൾ വരും ”
ആ പെൺകുട്ടി എന്നോട് സംസാരിച്ചുകൊണ്ട് എന്റെ പുറകെ നടന്നു.
ഞാൻ തിരിഞ്ഞു അവളെ നോക്കി. മുഖം വെള്ള ഷാൾ കൊണ്ട് മുഖം മറച്ചിരുന്ന അവളെ നോക്കി ഞാൻ ചോദിച്ചു.
” നീ എന്താ ഈ മൂടി പൊതച്ചു നടക്കുന്നത് ”
” വെയിൽ കൊള്ളാതിരിക്കാൻ ”
” ഹാ ബെസ്റ്റ് …… നല്ല ചൂട് ഇല്ലേ ഇനി എങ്കിലും ഇത് മാറ്റിക്കൂടെ ”
ഞാൻ ഒരു പുച്ഛഭാവത്തിൽ അവളോട് ചോദിച്ചു. അവൾ എന്നോട് ഒന്നും മിണ്ടിയില്ല. പക്ഷെ എന്നോട് ഉള്ള വാശിക്ക് ആണെന്ന് തോന്നുന്നു ബിൽഡിങ്ന് ഉള്ളിൽ കയറിയിട്ടും അവൾ ഷാൾ ഊരിമാറ്റിയില്ല. ഞങ്ങൾ ഫ്രണ്ട്‌സ്ൽ എത്തുമ്പോൾ അവിടെ നല്ല തിരക്ക് ഉണ്ടായിരുന്നു. കോളേജ് പിള്ളേരും . കറന്റ് ബില്ല് ടെലിഫോൺ ബില്ല് തുടങ്ങിയ ആവിശ്യങ്ങൾക്ക് ആയി മുതിർന്നവരും അവിടെ ഉണ്ടായിരുന്നു. പല കൗണ്ടറുകളിലും ആളില്ലാത്തതിനാൽ ഇപ്പോൾ അവിടെ മൂന്ന് കൗണ്ടർ മാത്രമേ ഉള്ളു.
” മൈര് ”
എന്റെ മൈന്റ്വോയിസ് അൽപ്പം ഉച്ചത്തിൽ ആയിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന ശ്രുതി അത് കെട്ടു. അവൾ കൈ മുഖത്തിനു നേരെ കൊണ്ട് വന്ന് ചെറുതായി ചിരിച്ചു. ഞാൻ അവളെ തുറിച്ചു നോക്കി കൊണ്ട് ഒരു വരിക്ക് പിന്നിൽ ചെന്ന് നിന്നു. ഓച്ച് ഇഴയുന്നത് പോലെ വരി മുന്നിലോട്ട് പോയി. എന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.
അപ്പോൾ അവിടെ ഒഴിഞ്ഞു കിടന്ന ഒരു കൗന്ററിൽ ആള് വന്നിരുന്നു. അപ്പോൾ അവിടെ ക്യു നിന്നിരുന്ന ആളുകൾ പുതിയ കൗൺട്ടറിലേക്ക് തള്ളി കേറി.
” ഹേയ് ഹേയ് എങ്ങോട്ടാ ഈ തള്ളി കേറുന്നത്. സ്ത്രീകൾ മാത്രം ഈ വരിയിൽ നിന്നാൽ മതി ”
കൗണ്ടറിൽ ഇരുന്ന ആൾ പറഞ്ഞത് കേട്ട് അങ്ങോട്ട് ഓടിയ ആളുകൾ തിരിച്ചു വന്നു. ചിലർ അവർ മുൻപ് നിന്ന സ്ഥാലം സ്വന്തമാക്കാൻ വഴക്ക് കൂടി. അപ്പോൾ ശ്രുതി പുതിയ ക്യുയിൽ കയറി നിന്നുകൊണ്ട് എന്നെ കൈ കാട്ടി വിളിച്ചു. ഞാൻ എന്ത് എന്ന് അർഥത്തിൽ അവളെ നോക്കി. അവൾ വീണ്ടും എന്നെ വിളിച്ചു . ഞാൻ മനസില്ല മനസോടെ വരിയിൽ നിന്ന് മറി അവളുടെ അടുത്തേക്ക് ചെന്നു.