” എവിടെയാടാ കൊണ്ടിച്ചത് ….. ”
” ഡാ നീ പിടി വീട് ഞാൻ പറയട്ടെ ”
” നീ ഒന്നും പറയണ്ട മൈരേ ”
രേഷ്മയും ശ്രുതിയും കൂടെ ഞങ്ങളെ പിടിച്ചു മാറ്റി.
” താൻ എന്തൊരു ഷോ ആടോ……….അവർക്ക് വല്ലതും പറ്റിയോ എന്ന് നോക്കാതെ വണ്ടിയുടെ പുറകെ പോകുന്നോ……. കഷ്ടം തന്നെ ”
ശ്രുതി അത് പറഞ്ഞപ്പോൾ എന്റെ എല്ലാ കണ്ട്രോളും പോയി. ഞാൻ അവൾക്ക് നേരെ തിരിഞ്ഞപ്പോൾ രോഹിത് എന്ന് പിടിച്ചു മാറ്റി നിർത്തിക്കൊണ്ട് പറഞ്ഞു.
” ഡാ ചാക്കയിൽ വെച്ച് ഒരു കാറുകരൻ തട്ടിയതാ…… എന്റെ ഭാഗത്ത് തെറ്റ് ഒന്നും ഇല്ല…… കുറെ പേര് ഇടപ്പെട്ട് അവന്റെ കയ്യിൽ നിന്നു മുവായിരം രൂപ വേടിച്ചു തന്നിട്ടുണ്ട് ”
” നീ ആ കാശും വേടിച്ചു ഇങ് പൊന്നു അല്ലെ ”
” ഡാ നീ കിടന്ന് വിളിച്ചോണ്ട് ഇരുന്നോണ്ട…. അല്ലെങ്കിൽ ഏതെങ്കിലും വർക്ക്ഷോപ്പിൽ കാണിച്ചിട്ടേ ഞാൻ ഇങ് വരുമായിരുന്നുള്ളു ”
” ഏതെങ്കിലും വർക്ക് ഷോപ്പിലോ …. പുതിയ വണ്ടിയ മൈരേ സർവീസ് സെന്ററിൽ തന്നെ കാണിക്കണം ”
” ശെരി നീ വാ ഇപ്പോൾ തന്നെ കാണിക്കാം ”
അവൻ വണ്ടിയിൽ കയറാൻ ഒരുങ്ങിയപ്പോൾ ഞാൻ അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു.
” ഇനി നീ വണ്ടി എടുക്കണ്ട …… ഇറങ്ങ് ”
അവൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ വണ്ടിയിൽ കയറി ഇരുന്നു. രോഹിത് രേഷ്മയെ നോക്കി പറഞ്ഞു.
” ഡി ഒന്ന് വെയിറ്റ് ചെയ്യണേ …. പോകല്ലേ …… ഞാൻ നിന്നെ വിളിക്കാം ”
അവൻ വണ്ടിയിൽ കയറിയപ്പോൾ ഞാൻ വണ്ടി സെക്രട്ടറിയെറ്റിന് അടുത്തേക്ക് വണ്ടി വിട്ടു. ഇങ്ങോട്ട് വന്നപ്പോൾ ഞാൻ അവിടെ ഒരു റോയൽ എൻഫീൽഡ് ഷോറും കണ്ടായിരുന്നു. ഞാനും രോഹിത്തും അവിടെ ചെന്ന് അനേഷിച്ചപ്പോൾ. അവിടെ സർവീസ് ചെയ്യില്ല അത് ഷോറും മാത്രം ആണെന്ന് പറഞ്ഞു. അവരുടെ തന്നെ സർവീസ് സെന്റർ തൈക്കട് ഉണ്ട് അങ്ങോട്ട് കൊണ്ട് പോകാൻ പറഞ്ഞു. ഞാൻ രോഹിത്തിനെ ഒന്ന് നോക്കികൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു. വണ്ടി ഓടുമ്പോൾ ചെറിയ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അമ്മയോട് എന്ത് പറയും എന്ന് ഞാൻ ആലോചിച്ചു. ഞാൻ അല്ല ഓടിച്ചത് എന്ന് പറഞ്ഞാലും അമ്മ വിശ്വസിക്കില്ല. എന്നെ കുറിച്ചുള്ള അമ്മയുടെ ആതി വർധിക്കുകയെ ഉള്ളു.