” അവാർഡ് പടം ഒന്നും അല്ല കോമഡി ആണ്… എന്റെ കൂട്ടുകാരികൾ കണ്ടതാ ”
ശ്രുതി പറഞ്ഞപ്പോൾ ഞാൻ പുച്ഛത്തോടെ പറഞ്ഞു.
” നിന്റെ കൂട്ടുകാരികൾ ചെയ്യാത്ത കാര്യങ്ങൾ ഒന്നും ഇല്ലല്ലോ ”
അത് കേട്ട് അവളും എന്നോട് തർക്കിച്ചു.
” ദേ ഇയാൾ ഉണ്ടങ്കിൽ ഞാൻ പടത്തിനു വരുന്നില്ല കേട്ടോ ”
” എനിക്കും പടം കാണണം എന്ന് നിർബദം ഒന്നും ഇല്ല ”
“മിണ്ടാതെ ഇരിക്കുന്നുണ്ടോ രണ്ടും ….. നിങ്ങൾ ഇവിടെ എങ്കിലും പൊക്കോ…. ഞങ്ങൾ പടം കാണാൻ തന്നെ തീരുമാനിച്ചു.”
ഒടുവിൽ എനിക്കും അവർക്കൊപ്പം പോകേണ്ടി വന്നു. ശ്രീ പദ്മനാഭയിൽ ആയിരുന്നു ശ്രുതി പറഞ്ഞ സിനിമ ഓടിയിരുന്നത്.
ഞങ്ങൾ നാലുപേരും നടന്ന് തിയേറ്ററിൽ എത്തുമ്പോൾ. എന്റെ ഫോൺ റിങ് ചെയ്‌തു. കിരൺ ആയിരുന്നു അത്. ഞാൻ കാൾ അറ്റൻഡ് ചെയ്‌തു
” ഡാ വണ്ടി റെഡി അയ ”
” ഇല്ലെടാ കുറച്ച് കഴിയും ”
“ഞങ്ങൾ വിതുരയിൽ എത്തി …. ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യണോ ”
” വെണ്ട ഡാ നിങ്ങൾ വിട്ടോ….. വണ്ടി കിട്ടാൻ ലേറ്റ് ആകും…. നിങ്ങൾ എന്തായാലും ഒരു 6.30 വരെ എങ്കിലും അവിടെ കാണില്ലേ.. ഞാൻ അങ്ങോട്ട് വരാൻ നോക്കാം…. ഇനി അങ്ങോട്ട് വരാൻ പറ്റിയില്ലെങ്കിലും നിങ്ങൾ തിരിച്ചു വരുമ്പോൾ ഞാൻ നിങ്ങളെ വന്ന് കാണും…. നമുക്ക് ഒരുമിച്ച് തിരിച്ചു പോകാം ”
ഞാൻ ഉറച്ച ശബ്ദത്തിൽ അത് പറഞ്ഞു കാൾ കട്ട് ചെയ്യുമ്പോൾ . രോഹിത് എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.
രോഹിത്ത് കൗണ്ടറിൽ നിന്നും നാല് ടിക്കറ്റ് വാങ്ങി വന്നു. ചെറിയ തിയേറ്റർ ആയിരുന്നു. രേഷ്മയും രോഹിത്തും പതിവ് തെറ്റിക്കാതെ കോർണർ സീറ്റ് തന്നെ പിടിച്ചു. അത് കാരണം എനിക്ക് ശ്രുതിയുടെ അടുത്ത് ഇരിക്കേണ്ടി വന്നു. സിനിമ തുടങ്ങി. ഒരു തല്പര്യവും ഇല്ലാതെ ആണ് കണ്ടതെങ്കിലും സിനിമ എന്നെ പിടിച്ചിരുത്തി. ആദ്യ പകുതി മുഴുവൻ കോമഡി ആയിരുന്നു. ക്ലാസ്സ് റൂമിൽ നടക്കുന്നതും പിന്നെ പ്രധാനകഥാപാത്രം അയ പെൺകുട്ടിക്ക് പറ്റുന്ന അബദ്ധങ്ങളും. ചില സിനുകൾ എന്നെ പൊട്ടി ചിരിപ്പിച്ചു. ഞാൻ ചിരിക്കുന്നത് ശ്രുതി നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ ചിരി അടക്കാൻ നോക്കി. അവൾ അപ്പോൾ എന്നെ ഒരു നോട്ടം നോക്കി. സ്‌ക്രീനിൽ നിന്നും വരുന്ന വെളിച്ചത്തിൽ അവളുടെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു. അവൾ എന്നെ ഒന്ന് ആക്കി ചിരിച്ചു. പിന്നീട് ഞാൻ സിനിമ സീരിയസ് ആയി കാണാൻ തുടങ്ങി. ഇന്റർവെൽ ആയപ്പോൾ ശ്രുതി രോഹിതിനോട് എന്തോ പറഞ്ഞു. അവൻ അപ്പോൾ എന്റെ കയ്യിൽ കുറച്ച് ക്യാഷ് തന്നിട്ട് പറഞ്ഞു.