” പുല്ല് ഇവളുടെ പേരും ശ്രുതി എന്നാണല്ലോ …. ഇനി ഇവൾ ആയിരിക്കുമോ അമ്മ പറഞ്ഞ പെണ്ണ് ”
ഞാൻ സ്വയം പറഞ്ഞു കൊണ്ട് അവളെ നോക്കി. അവൾ എന്നെ കണ്ട് മുഖം വെട്ടിച്ചു മുന്നോട്ട് നടന്നു. ഞാൻ വീണ്ടും ആ നമ്പറിൽ വിളിച്ചു കൊണ്ടിരുന്നു. അവൾ ഫോൺ കട്ട് ചെയ്തപ്പോൾ. ഞാൻ അവളെ തന്നെയാണ് വിളിക്കുന്നത് എന്ന് എനിക്ക് മനസിലായി. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. അവൾ അപ്പോൾ അവിടെ വന്ന ഒരു ബസ്സിൽ കയറി. അമ്മ പറഞ്ഞത് അല്ലെ ഇവളെ നോക്കണം എന്ന് . ഞാൻ അവൾ കയറിയ ബസ്സിന്റെ പുറകെ വണ്ടി വിട്ടു. ബസ് ശ്രീകാര്യത്ത് എത്തുമ്പോൾ അവിടെ വലിയ ബ്ലോക്ക് ആയിരുന്നു. വണ്ടികൾ അവിടെ നിന്ന് ഡൈവേർട്ട് ചെയ്തു വിടുന്നുണ്ടായിരുന്നു. അവൾ കയറിയ ബസ്സിൽ നിന്നും ആളുകൾ വെളിയിൽ ഇറങ്ങി നിൽപ്പുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്ത് വണ്ടി നിർത്തി കൊണ്ട് പറഞ്ഞു.
” ഈ ബ്ലോക്ക് ഇപ്പോയെന്നും കഴിയില്ല .. നീ കേറൂ…… വാശി കാണിക്കാതെ എക്സമിനു സമയത്ത് എത്തണ്ടേ…….. ”
ഞാൻ അവളോട് കുറെ നേരം സംസാരിച്ചതിന്റെ ഫലമായി അവൾ എന്റെ ബൈക്കിന് പിന്നിൽ കയറി. അവളുടെ ബാഗ് ഞങ്ങൾക്കിടയിൽ ഒരു മതിൽ ആയി ഇരുന്നു. ഞാൻ അവിടെ നിന്ന് ഉൾവഴിയിൽ കൂടെ നാലഞ്ചിറ വന്ന് കേറി.
” തന്റെ അമ്മക്ക് തന്നെ കുറിച്ച് നുറുനാവ് ആണല്ലോ പക്ഷെ.. നിന്റെ കയ്യിൽ ഇരുപ്പ് അതുപോലെ അല്ലല്ലോ ”
അവൾ ബൈക്കിനു പുറകിൽ ഇരുന്ന് എന്നോട് പറഞ്ഞു.
” ഞാൻ എന്ത് ചെയ്തന്ന ”
” താൻ അന്ന് എന്തക്കയ പറഞ്ഞത് ”
” ഇപ്പോൾ അത് സംസാരിച്ചാൽ നമ്മൾ തമ്മിൽ വീണ്ടും തെറ്റും നിന്നെ എക്സാം എഴുതിക്കാം എന്ന് ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട് ”
” എന്നെ ആരും കൊണ്ട് പോണം എന്നില്ല ”
ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവൾ ചിലപ്പോൾ വണ്ടിയിൽ നിന്നും എടുത്ത് ചാടും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.