ഇടക്ക് അവളുടെ അച്ഛൻ അവളെ ഫോണിൽ വിളിച്ചു ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി.
” ഹാ അച്ഛാ…. വരുണിന്റ കൂടെ ആണ് പോകുന്നത്….. സൂക്ഷിച്ചോളാം……. ഹാ ഞാൻ കൊടുക്കാം ”
അവൾ ഫോൺ എന്റെ നേരെ നീട്ടി.
ഞാൻ ഫോൺ വാങ്ങി ചെവിയിൽ വെച്ചു.
” ഹാ വരുൺ നിങ്ങൾ ഇവിടെ എത്തി ”
” ഞങ്ങൾ ഉടൻ എത്തും ”
” അവൾ കുറച്ച് വായാടി ആണ് അവളെ ഒന്ന് സഹിച്ചേക്കണേ ”
” ഹാ ശെരി ”
അയാളെ എന്ത് വിളിക്കണം എന്ന് അറിയാതെ ഞാൻ പരുങ്ങി. ഫോൺ കട്ട് ചെയ്തു വീണ്ടും യാത്ര തുടരുമ്പോൾ ഞാൻ അവളോട് ചോദിച്ചു.
” നിന്റെ അച്ഛന് നിന്നെ നല്ല കാര്യം ആണല്ലോ …. ഒറ്റ മോൾ ആണോ ”
” അച്ഛന് ഞാൻ മാത്രമേ ഉള്ളു…. എന്നെ വളർത്തിയത് ഒക്കെ അച്ഛൻ ആണ് ”
” അപ്പൊ അമ്മയോ ”
” അമ്മ എനിക്ക് രണ്ട് വയസുള്ളപ്പോൾ ആരുടെ കൂടെയോ പോയി… അന്ന് തൊട്ട് അച്ഛൻ ആണ് എന്നെ നോക്കിയത് ”
ഞാൻ അമ്മയെ കുറിച്ച് പറയുമ്പോൾ ഇമോഷണൽ ആവുന്നത് പോലെ അവൾ അവളുടെ അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ ഇമോഷണൽ ആയി. പിന്നീട് അവൾ കുറെ സംസാരിച്ചു. അവളുടെ അച്ഛൻ പറഞ്ഞത് പോലെ ഒരു വായാടി തന്നെ. അവളുടെ സംസാരവും അച്ഛനോട് ഉള്ള സ്നേഹവും ഒക്കെ അറിഞ്ഞപ്പോൾ എനിക്ക് അവളോട് ചെറിയ ഇഷ്ട്ടം തോന്നി തുടങ്ങി. ശേ അന്ന് ഇവളോട് അങ്ങനെ ഒന്നും പെരുമാറാണ്ടായിരുന്നു. ഞാൻ മനസിൽ പറഞ്ഞു.
ഞങ്ങൾ സെന്ററിൽ എത്തി. ഞങ്ങൾ ഒരേ ഹാളിൽ ഇരുന്ന് ആണ് എക്സാം എഴുതിയത്. എക്സാം എഴുതികൊണ്ടിരിക്കുമ്പോൾ പുറത്ത് നല്ല മഴാ തുടങ്ങി. തെളിഞ്ഞു നിന്ന ആകാശത്തു പെട്ടന്നാണ് ഇരുൾ വന്നത്. ഞങ്ങൾ എക്സാം എഴുതി കഴിഞ്ഞപ്പോൾ മഴ മാറിയിരുന്നു.
ഞാൻ ബൈക്കിൽ കയറിയപ്പോൾ അവൾ എന്റെ പുറകിൽ കയറി ഇപ്പോൾ അവൾ വളരെ ഫ്രീ ആയി ആണ് അവൾ ഇരുന്നത് ബാഗ് പുറകിൽ ആണ് തുക്കിയിരിക്കുന്നത്.