” ഹാ നമ്മുക്ക് പോകാം ….. നിന്നെ കണ്ടിട്ടും കുറച്ച് നാൾ ആയില്ലേ ”
പിറ്റേന്ന് ഞാൻ ശ്രുതിയും മായി തീയേറ്ററിൽ പോകാൻ ഒരുങ്ങി. 3 മണിക്ക് ഉള്ള ഷോക്ക് ആണ് ടിക്കറ്റ് ബുക്ക് ചെയ്തത്.. അതും കോർണർ സീറ്റ്. പക്ഷെ സിനിമക്ക് നെഗറ്റീവ് റിവ്യൂസ് ആയിരുന്നു ഓൺലൈൻ മീഡിയകൾ എല്ലാം നൽകിയിരുന്നത്.
” ഡി ഈ പടം കാണാനോ നമ്മുക്ക് ബീച്ചിൽ വല്ലതും പോയി ഇരുന്നലോ ”
” നീ വാ ഒന്നും ഇല്ലെങ്കിലും നമ്മളെ തമ്മിൽ ഒന്നിപ്പിച്ച സിനിമയിലെ നായികയുടെ സിനിമ അല്ലെ…… ഓൺലൈൻ മീഡിയ ഒക്കെ പൈഡ് ആണ് പടം മോശം ആവില്ല ”
അവളുടെ നിർബന്ധം കാരണം ഞങ്ങൾ ആ പടത്തിന് തന്നെ കയറി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞതും ആളുകൾ എഴുന്നേറ്റ് നിന്ന് കൂവാൻ തുടങ്ങി. ബാലതരമായി ഒരുപാട് സിനിമകൾ ചെയ്ത നിമിഷയെ പെട്ടെന്ന് നായികയായി അംഗീകരിക്കാൻ ആളുകൾ തയ്യാറായില്ല. പലരും തിയേറ്ററിൽ നിന്നും ഇറങ്ങി പോയി.
” ഇതാണ് തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കൽ എന്ന് പറയുന്നത്…. ഇവൾക്ക് പറ്റുന്ന പണി ചെയ്താൽ പോരേ….. ഒരു തവണ ചക്ക വീണു എന്ന് വെച്ച് മുയൽ എപ്പോഴും ചാവില്ല ”
” ഡാ നീ വീണ്ടും തുടങ്ങല്ലേ ”
ശ്രുതി എന്റെ തോളിൽ ചാരിയിരുന്നു സിനിമ കാണുകയായിരുന്നു. ഞാൻ അവളുടെ കയ്യിൽ എന്റെ കയ്കോർത്തിരിന്നു. ഇടക്ക് അവൾ ഒന്ന് നിവർന്നിരുന്നപ്പോൾ എന്റെയും അവളുടെയും മുഖം തമ്മിൽ അടുത്തു. ഞാൻ യന്ദ്രികമായി അവളുടെ ചുണ്ടിനോട് എന്റെ ചുണ്ട് അടുപ്പിച്ചു. അപ്പോൾ അവൾ എന്റെ ചുണ്ട് അവളുടെ കൈ കൊണ്ട് പോത്തി പിടിച്ചു കൊണ്ട് പറഞ്ഞു.
” മോൻ അമ്മയുടെ അനുവാദം വാങ്ങിയായിരുന്നോ ”
ഞാൻ ഇല്ല എന്നർത്ഥത്തിൽ അവളെ നോക്കി. ഞാൻ എന്തായാലും ഇന്ന് അച്ഛനോട് പറയും നീയും നിന്റെ അമ്മയോട് പറയു… ഏത് കഴിഞ്ഞുമതി ഉമ്മ. സിനിമ കയിഞ്ഞ് ശ്രുതിയെ കൊണ്ടാക്കിയ ശേഷം ഞാൻ നേരെ വീട്ടിലേക്ക് ചെന്നു. അമ്മ വന്നിട്ടുണ്ടായിരുന്നു. ടേബിളിൽ തല വെച്ച് കിടക്കുക ആയിരുന്നു അമ്മ.