ഞാൻ അമ്മയുടെ അടുത്ത് ചെന്ന് ചോദിച്ചു.
” എന്താ അമ്മേ സുഖം ഇല്ലേ ”
” ഏയ് ചെറിയ ഒരു തല വേദന …. ഇപ്പോൾ കുഴപ്പം ഇല്ല ”
” എന്നാൽ അമ്മ വേഗം റെഡി ആയെ നമുക്ക് ഒന്ന് പുറത്ത് പോകാം ”
” പുറത്തോ എന്തിന് ”
” അമ്മ വാ ഞാൻ പറയാം ”
ഞാൻ അമ്മയെയും കൊണ്ട് അത്യാവശ്യം നല്ലൊരു ഹോട്ടലിൽ കയറി. അമ്മക്ക് ഇഷ്ടം ഉള്ളത് എല്ലാം ഓർഡർ ചെയ്തു.
” സോപ്പിങ് ആണല്ലോ….. എന്തോ ഉടായിപ്പ് മണക്കുന്നു ”
” എന്ത് ഉടായിപ്പ് അമ്മ കഴിക്ക് ”
ഫുഡ് കഴിച്ചു തുടങ്ങിയ അമ്മക്ക് പെട്ടെന്ന് ഓർക്കനം വന്നു. അമ്മ വാഷ് ബേസിനിൽ ശർദ്ധിച്ചു. ഇത് കണ്ട ഞാൻ ആ ഹോട്ടലിലെ സപ്ലയരോടും മറ്റും പ്രശ്നം ഉണ്ടാക്കി. അമ്മ അപ്പോൾ എന്നെ പിടിച്ചു മാറ്റിക്കൊണ്ട് പുറത്ത് വന്നു.
” മോനെ നീ ഇപ്പോൾ എന്താ ഈ കാണിച്ചത് ”
” പിന്നെ അവന്മാർ കസ്റ്റമർക്ക് ഇത്ര മോശം ഫുഡ് ആണോ വിളമ്പുന്നത് ”
” നീ വാ നമുക്ക് പോകാം ”
അമ്മ എന്നെ നിർബന്ധിച്ചു വണ്ടിയിൽ കയറ്റി. അമ്മയോട് ശ്രുതിയുടെ കാര്യം ഇപ്പോൾ പറയാൻ തുടങ്ങിയാലും ഇത് പോലെ ഓരോ കുരിശ് കേറി വരും. അന്ന് അമ്മയോട് ഞാൻ ഒന്നും മിണ്ടിയില്ല വീട്ടിൽ ചെന്ന ഉടനെ ഞാൻ കയറി കിടന്നു.
പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേൽക്കുമ്പോൾ അമ്മ എന്റെ ബെഡിൽ ഇരിപ്പുണ്ടായിരുന്നു.
” എന്താ അമ്മേ ”
” ഒന്നും ഇല്ല ഞാൻ നിന്നെ വെറുതെ നോക്കി ഇരുന്നതാ ”
ഞാൻ എഴുന്നേറ്റിട്ടും അമ്മ ആ ഇരിപ്പ് തന്നെ ഇരിക്കുന്നത് കണ്ട് ഞാൻ അമ്മയുടെ കൂടെ ഇരുന്നു.
” നിനക്ക് അറിയാമല്ലോ…. പഠിക്കുന്ന സമയത്ത് നിന്റെ അച്ഛനോട് പ്രേമംമൂത്ത് വിടും നാടും ഉപേക്ഷിച്ചു ഞാൻ നിന്റെ അച്ഛന്റെ കൂടെ ഇറങ്ങി വന്നു…. നിന്റെ അച്ഛനും എന്നെ നല്ല രീതിയിൽ ആണ് നോക്കിയതും പക്ഷെ അദ്ദേഹം പെട്ടെന്ന് പോയപ്പോൾ ഞാൻ താനിച്ച് ആയി.. അപ്പോൾ നീയാണ് എന്റെ കൂട്ടിന് ഉണ്ടായിരുന്നത്.. നിനക്ക് വേണ്ടിയാണ് പിന്നീട് ഞാൻ ജീവിച്ചത്”