” തുടങ്ങി പഴം കഥ പറയാൻ…. ഇന്നലെ ഞാൻ ആ ഹോട്ടലിൽ പ്രശ്നം ഉണ്ടാക്കിയതിന് ആണോ ഈ ഇമോഷണൽ ബ്ലാക്‌മെയ്ൽ….. ഞാൻ പോയി പല്ല് തേച്ചിട്ട് വരട്ടെ എന്നിട്ട് അകം ബാക്കി ”
” ഡാ ഡാ അമ്മ ഒന്ന് പറയട്ടെ ഡാ ”
ഞാൻ അമ്മ വിളിച്ചത് കേൾക്കാതെ ബാത്‌റൂമിൽ കയറി. ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോൾ പുറത്ത് ഏതോ കർ വന്ന് നിൽക്കുന്ന ശബ്ദം കെട്ടു. ഞാൻ പുറത്ത് വന്ന് നോക്കുമ്പോൾ ശ്രുതിയെ ആണ് കാണുന്നത്.. കൂടെ അവളുടെ അച്ഛൻ ആണെന്ന് തോന്നുന്നു.. അവൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വെച്ച് നിക്കുമ്പോൾ ഏത് അവളുടെ അച്ഛൻ തന്നെ ആണ് . അവർ വീട്ടിൽ കേറുമ്പോൾ അമ്മ പുറത്തേക്ക് വന്നു.
” ഡാ ഇത് ശ്രീധർ സർ… ഇത് അദേഹത്തിന്റെ മകൾ ആണ് …. നിനക്ക് അറിയാമല്ലോ ”
അമ്മ എനിക്ക് അവരെ പരിജയ പെടുത്തി. ഇന്നലെ അച്ഛനോട് എല്ലാം പറയുമെന്ന് പറഞ്ഞാണ് ശ്രുതി പോയത്. അതിനെ കുറിച്ച് സംസാരിക്കാൻ ആവും അവർവന്നത് എന്നോർത്തു എനിക്ക് വെപ്രാളം ആയി. കാരണം ഞാൻ അമ്മയോട് ഇത് വരെ ഒന്നും സൂചിപ്പിച്ചിട്ടില്ല. ഞങ്ങൾ എല്ലാവരും കുടി വീടിനുള്ളിൽ ഇരിക്കുമ്പോൾ ശ്രുതിയുടെ അച്ഛൻ സംസാരിച്ചു തുടങ്ങി.
” ഇത് എന്റെ മകൾ ശ്രുതി…. ഇവൾ ആണ് എനിക്ക് എല്ലാം… എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയതാണ്…. വരുണിനെ കുറിച്ച് വീണ പറഞ്ഞു എനിക്ക് അറിയാം… പിന്നെ ശ്രുതിയെ മോനു മുന്പേ അറിയാമല്ലോ…. നമ്മൾ എല്ലാവരും ഒരു ഫാമിലി ആയി കഴിയുന്നതിനെ കുറിച്ച് മോന്റെ അഭിപ്രായം എന്താണ് ”
ഞാൻ ഒന്നും മിണ്ടാതെ ശ്രുതിയെയും അമ്മയെയും മറി മറി നോക്കി. അമ്മ എന്റെ അടുത്ത് ഇരുന്നു എന്റെ കൈ ചുറ്റിപ്പിടിച്ചു. അപ്പോൾ ശ്രുതിയുടെ അച്ഛൻ തുടർന്നു.
” വീണ മോനോട് സൂചിപ്പിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല എങ്കിലും ഞാൻ പറയാം. ഞാനും വീണയും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനം ആണ്….. ഞാനും വീണയും വിവാഹം കഴിക്കാൻ തീരുമാനിച്ചു “