ഞാൻ കഴിച്ചു എണീക്കുമ്പോൾ അമ്മ എന്നെ ഒന്ന് നോക്കി ഞാൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചു.
പിറ്റേന്ന് അമ്മയുടെ കൂടെ ഞാനും ഹോസ്പിറ്റലിൽ പോയി. പ്രായത്തിന്റെ റിസ്കുകൾ പറഞ്ഞ് ഡോക്ടർ അമ്മയെ പേടിപ്പിച്ചെങ്കിലും അമ്മ ഉറച്ച മനസോടെ പ്രേസവിക്കാൻ തയ്യാറാണെന്ന് ഡോക്ടറോട് പറഞ്ഞു.
അമ്മയുടെ ആ തീരുമാനം ചിലപ്പോൾ എനിക്ക് ശ്രുതിയെ ഇഷ്ടം ആണെന്ന് അറിഞ്ഞാൽ ചിലപ്പോൾ മാറുമെന്ന് ഞാൻ പേടിച്ചു.
ഓരോന്ന് ആലോചിച്ചുഇരുന്നപ്പോൾ ആണ് ശ്രുതി ഫോൺ വിളിക്കുന്നത്.
” ഹലോ ”
” നീ എന്താ എന്റെ ഫോൺ എടുക്കാത്തത്… ഞാൻ എന്ത് ചെയ്തു ”
” നീ നിന്റെ അച്ഛനോട് നമ്മുടെ കാര്യം പറഞ്ഞായിരുന്നോ ”
” ഇല്ല അത് പറയാൻ തുടങ്ങുമ്പോൾ ആയിരുന്നു…. അച്ഛൻ ഇത് പറഞ്ഞത്…. സത്യം പറഞ്ഞാൽ ആദ്യം അച്ഛൻ കല്യാണം കഴിക്കാൻ തീരുമാനിച്ചതിൽ എനിക്ക് സന്തോഷം ആണ് തോന്നിയത്.. പക്ഷെ പെണ്ണ് ആരാണെന്ന് നിന്റെ വീട്ടിൽ വന്നപ്പോഴാ അറിയുന്നത്….. നീ അമ്മയോട് പിന്നെ മിണ്ടിയോ ”
” അമ്മയെ ഇത്രയും സന്തോഷത്തിൽ ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല….നീ നിന്റെ അച്ഛനോട് നമ്മുടെ കാര്യം പറയണ്ട…. അവർ തീരുമാനിച്ചത് പോലെ കാര്യങ്ങൾ നടക്കട്ടെ ”
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ശ്രീധർ സാറും അമ്മയും ആയുള്ള വിവാഹം രജിസ്റ്റർ ഓഫീസിൽ വെച്ച് നടന്നു. ഞാനും ശ്രുതിയും സാക്ഷി ഒപ്പിട്ടു. അതിനു ശേഷം ഒരു ക്ഷേത്രത്തിൽ പോയി രണ്ടുപേരും മലയിട്ടു. അമ്മയുടെ ഹോസ്പിറ്റൽ ശ്രുതിയുടെ വീടിന് അടുത്ത് ആയിരുന്നു. പിന്നെ കല്യാണം കഴിഞ്ഞു അവരുടെ വീട്ടിൽ ആണ് അമ്മ പോയത്. അമ്മയുടെ നിർബന്ധപ്രേകരം ഞാനും അവിടെ ചെന്ന് നിന്നു. പക്ഷെ ആ വീട്ടിൽ കഴിയുന്ന ഓരോ നിമിഷവും ഞാൻ വീർപ്പുമുട്ടുകയായിരുന്നു. ശ്രുതിയെ ഒരു പെങ്ങളെ പോലെ കാണാൻ എനിക്ക് ആയില്ല ആകുകയും ഇല്ല.. അവൾക്കും അത് പോലെ തന്നെ. ചില സമയങ്ങളിൽ അമ്മയോട് എനിക്ക് വെറുപ്പ് തോന്നി . അവരുടെ വീർത്തുവരുന്ന വയറിൽ ചവിട്ടാൻ പലപ്പോഴും തോന്നി. എന്റെ മനസ് എന്റെ പിടി വിടാൻ തുടങ്ങിയിരുന്നു.