ഒരു ദിവസം ഞങ്ങൾ നാലുപേരും ഇരുന്ന് ഉണുകഴിക്കുക ആയിരുന്നു. അപ്പോൾ ശ്രുതിയുടെ അച്ഛൻ അവളോട് പറഞ്ഞു.
” മോളെ ചേട്ടന് പൊരിച്ചമീൻ ഇട്ട് കൊടുക്ക് ”
അത് കേട്ട ഞാൻ പെട്ടെന്ന് കസേരയിൽ നിന്ന് എഴുന്നേറ്റു. എന്നിട്ട് പ്ലേറ്റിൽ നോക്കികൊണ്ട് പറഞ്ഞു.
” നിങ്ങളുടെ സന്തോഷത്തിന് ആണ് ഞാൻ ഇത് വരെ നിങ്ങളുടെ കൂടെ നിന്നത്…. പക്ഷെ എന്നെ കൊണ്ട് ആവുന്നില്ല ….. എനിക്ക് കുറച്ച് സമയം വേണം….. അത് വരെ ഞാൻ എന്റെ വീട്ടിൽ നിന്നോളം ”
എന്നിട്ട് കൈകഴുകി എന്റെ ഡ്രസ്സ് പാക്ക് ചെയ്‌തു. അപ്പോയെക്കും ശ്രുതി അവിടേക്ക് വന്നു.
” നീ പോകുക ആണോ ”
” എനിക്ക് വയ്യ …… ഇവിടെ എനിക്ക് വീർപ്പുമുട്ടുന്നു…. ആവരെങ്കിലും സന്തോഷത്തോടെ കഴിയട്ടെ…. ഇനി ചിലപ്പോൾ നമ്മൾ തമ്മിൽ കണ്ടെന്നു വരില്ല ” *………………………..* പോം പോം പോം…..
നീട്ടിയുള്ള ഹോണടികൾ കേട്ടാണ് ഞാൻ ഓർമകളിൽ നിന്നും തിരിച്ചു വന്നത്.
ഞാൻ ആശ്രമത്ത് ചെല്ലുമ്പോൾ ശ്രുതി അവിടെ ഉണ്ടായിരുന്നു. ഞാൻ വണ്ടി ഓതുക്കി അവളുടെ അടുത്തേക്ക് ചെന്നു.
“ഇതെന്താ നാട് വിടാൻ പോകുക ആണോ ”
” ഇല്ല ഒരു ജോലി ശെരിയായിട്ടുണ്ട്…. കുറച്ച് നാൾ ഇവിടെന്ന് മറി നിൽക്കുന്നതാ നല്ലതെന്ന് തോന്നുന്നു ”
” നമ്മൾ തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ പിന്നെ എന്തിനാ നീ ഒളിച്ചോടുന്നത് ”
” ഒളിച്ചോടുന്നത് അല്ല …. കുറച്ച് നൾ ഇവിടെന്ന് മറി നിൽക്കണം അല്ലെങ്കിൽ കാര്യങ്ങൾ എന്റെ കൈ വിട്ട് പോകും ”
” ഞാനും വരട്ടെ നിന്റെ കൂടെ ”
” എന്തിന് വേണ്ട ……. നീ അമ്മയോട് ഒന്നും പറയണ്ട …. എന്നെ വിളിക്കുമ്പോൾ ഞാൻ എന്തേലും പറയാം…….. ഇത് പറയാൻ ആണോ നീ വരാൻ പറഞ്ഞത് ”
” അല്ല….. രേഷ്മയുടെ കല്യാണം ആണ് അടുത്ത മാസം ”
” രോഹിത്ത് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ”
” അവനും ആയിട്ട് അല്ല …. അവർ തമ്മിൽ ബ്രേക്കപ്പ് അയായിരുന്നു….. നീ കുറച്ച് ദിവസമായി ഈ ലോകത്ത് ഒന്നും അല്ലല്ലോ “