അവൻ എന്നെ പുറകിൽ നിന്ന് വിളിച്ചെങ്കിലും ഞാൻ അത് കേൾക്കാതെ. വണ്ടി സ്റ്റാർട്ട് ചെയ്തു.
രോഹിതിന്റെ വീട്ടിനടുത് ഉള്ള ഒരു കാഫെയിൽ ആയിരുന്നു. ഞാനും ശ്രുതിയും ഇടക്ക് മീറ്റ് ചെയ്യാറുണ്ടായിരുന്നത് അത് പാസ് ചെയ്തപ്പോൾ. വീണ്ടും അവളുടെ ഓർമ്മകൾ എന്റെ മനസിലേക്ക് വന്നു. അതിന്റ കൂടെ നശിച്ച മഴയും. അന്ന് ഞാനും അവളും ബൈക്കിൽ വന്നതും ആണ് നടന്ന കാര്യങ്ങളും ഓർമ വന്നു. കേരള തമിഴ്നാട് ബോർഡറിനോട് അടുത്ത് എത്തിയപ്പോൾ. മഴ ഒന്നുകൂടെ കൂടി. സിനിമ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന കരവാനുകളും മറ്റും എന്നെ പാസ് ചെയ്തു പോകുന്നുണ്ടായിരുന്നു. അതിൽ ഒന്ന് എന്നെ ഇടിച്ചു ഇടിച്ചില്ല എന്നമട്ടിൽ പോയി. ഞാൻ കുറച്ചുനേരം വണ്ടി നിർത്തി സൈഡിൽ നിന്ന്. ഈ അവസ്ഥായിൽ യാത്ര തുടരുന്നത് പന്തിയല്ല. ഞാൻ അടുത്ത് ഉള്ള ഒരു ഹോട്ടലിൽ റൂം എടുത്തു ഈ രാത്രി ഇവിടെ താങ്ങിയിട്ട് നാളെ പോകാം എന്നായിരുന്നു പ്ലാൻ. അവിടെ നല്ല തിരക്ക് ഉണ്ടായിരുന്നു. ഏതോ സിനിമയുടെ ഷൂട്ടിങ് അടുത്ത് നടക്കുന്നുണ്ട്. അതിൽ വർക്ക് ചെയ്യുന്ന ഒരുപാടുപേർ അവിടെയാണ് താമസിക്കുന്നത്. ഒരുപാട് നേരത്തെ സംസാരത്തിന് ഒടുവിൽ ആണ് എനിക്ക് റൂം കിട്ടിയത്.
ഞാൻ എനിക്ക് കിട്ടിയ റൂം തുറന്ന് അകത്തു കയറി. ഡ്രസ്സ് ഒക്കെ ഊരി മാറ്റി ആ കട്ടിലിൽ മലർന്നു കിടന്നു. എന്റെ ചിന്തകാട് കേറാൻ തുടങ്ങി. ഞാൻ രോഹിതിന്റെ ഫോൺ ചുമ്മാ ഓപ്പൺ ചെയ്തു നോക്കി. ഗാലറിയിൽ ഒന്നും ഇല്ലായിരുന്നു. പിന്നെ ഫയൽ ലോക്ക് എന്ന അപ്പ് എന്റെ ശ്രെദ്ധയിൽ പെട്ടു. അത് ഓപ്പൺ ചെയ്തപ്പോൾ പാസ്വേർഡ് ചോദിച്ചു. ഒരുപാട് ശ്രമങ്ങൾക്ക് ഒടുവിൽ അത് തുറന്നു. രേഷ്മയും രോഹിത്തും ഇന്റിമേറ്റ് ആയി നിൽക്കുന്ന ഫോട്ടോസും മറ്റും അതിൽ ഉണ്ടായിരുന്നു. അവസാനം അവർ തമ്മിൽ ഉള്ള ഒരു വീഡിയോ ഫയൽ ആയിരുന്നു. അത് ഓപ്പൺ ചെയ്ത ഉടനെ ഞാൻ അത് ക്ലോസ് ചെയ്തു. അതിൽ അവർ രണ്ടുപേരും നഗ്നർ ആയിരുന്നു. എന്റെ മനസിനെ ഡൈവേർട്ട് ചെയ്യാൻ അവരുടെ സ്വാകാര്യങ്ങൾ തുറന്നു നോക്കിയതിൽ എനിക്ക് കുറ്റബോധം തോന്നി. ഞാൻ ആ ഫോൺ ഫോർമാറ്റ് ചെയ്തു. ആ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. പെട്ടന്ന് എന്റെ റൂമിന്റെ ഡോറിൽ ആരോ മുട്ടി.