രണ്ട് ദിവസം കഴിഞ്ഞു ശ്രുതി എന്റെ വീട്ടിലേക്ക് വന്നു.
‘ എന്താ നാട് വിട്ട് പോയ ആൾ തിരിച്ചു വന്നോ ”
” നീ എന്താ ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ ”
” എന്ത് പ്രശ്നം…. ഞാൻ അമ്മയുടെ കുറച്ച് ഡ്രസ്സ് എടുക്കാൻ വന്നതാ”
” നീ എന്താ ഇങ്ങനെ അടച്ചു കുത്തി ഇരിക്കുന്നത്….. നീ ഒന്നും ആലോചിക്കേണ്ട ……. നമ്മുടെ അച്ഛനും അമ്മയും അല്ലെ അവർ നമ്മളുടെ ഇഷ്ടത്തിന് ഒരിക്കലും എതിരുനിൽക്കില്ല…. അവരുടെ ഇപ്പോഴത്തെ സന്തോഷം ഒരു അബദ്ധം ആയിരുന്നു എന്ന് അവർക്ക് തോന്നാതിരിക്കാനാണ് ഞാൻ അച്ഛനോട് ഇപ്പോൾ ഒന്നും പറയാത്തത്….. നീ സമാദാന പെട് എല്ലാം നല്ലത് പോലെ നടക്കും ”
” മ്മ് ”
” നീ നിനക്ക് എന്താ പറ്റിയത്…. വാ തുറന്ന് എന്തെങ്കിലും പറയു ”
” ഡി എന്നെ തിരക്കി പോലീസ് വല്ലതും അവിടെ വന്നായിരുന്നോ ”
” പൊലീസൊ…… എന്താടാ പ്രശ്നം ”
ഞാൻ അവളോട് നടന്നത് എല്ലാം പറഞ്ഞു. അവൾ എന്നോട് ഒന്നും മിണ്ടാതെ അമ്മയുടെ ഡ്രെസ്സും എടുത്തുകൊണ്ടു തിരിച്ചു പോയി. കുറച്ചു ദിവസം കഴിഞ്ഞു ശ്രുതി എന്നെ വിളിച്ചു.
” ഡാ അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുക ആണ് …. നീ ഇങ്ങോട്ട് വാ”
ഞാൻ കേട്ട പതി . കൊല്ലം എൻ എസ് ഹോസ്പിറ്റലിലേക്ക് ബുള്ളെറ്റ് വിട്ടു.
” ഡാ അമ്മക്ക് സിസേറിയൻ വേണ്ടി വരും ഇത്തിരി സീരിയസ് ആണ് ”
ശ്രുതി അത് പറഞ്ഞപ്പോൾ ഞാൻ ആകെ തളർന്നു.
ഞങ്ങൾ മൂന്നുപേരും അവിടെ വെയ്റ്റിംഗ് ഏരിയയിൽ ഇരുന്നു.
കുറച്ച് കഴിഞ്ഞു ഒരു സിസ്റ്റർ ഡോർ തുറന്നു പറഞ്ഞു.
വീണയുടെ സിസേറിയൻ കഴിഞ്ഞു ആൺകുഞ്ഞ് ആണ്. കുറച്ചു കഴിഞ്ഞു മറ്റൊരു സിസ്റ്റർ ഒരു കൈ കുഞ്ഞുമായി ഡോറിന്റ അടുത്തേക്ക് വന്നു. ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ എന്റെ എല്ലാ ടെൻഷനും മറി.
” സിസ്റ്റർ വീണ ”
“കുഴപ്പം ഒന്നും ഇല്ല കുറച്ച് കയിഞ്ഞു റൂമിലേക്ക് കൊണ്ട് വരും.”